മ്മള് ഇങ്ങനെ മൃഗശാലലോട്ടാ പോവുമ്പോ ദൂരന്നേ ഒരോളിബഹളം കേക്കാം. കൊരങ്ങന്മാര്ടെ കൂടിന്റെ പൊറത്ത് മനുഷ്യപ്പിള്ളേർ ബഹളം വെക്കുന്നതാണ്! കൂടെ മനുഷ്യ ചള്ളകൾ വലുതും ണ്ട്. എന്തുട്ടാ ഇത്ര പാസിനേഷൻ? മ്മ്‌ടെ പോലെന്നെ….! കണ്ടാലും, സൊബാവോം ഒക്കെ. സംശാ വേണ്ട. കസിൻസണെ. പത്തെഴുപത് മില്യൺ വര്ഷം മുൻപേ കുട്ടിത്തേവാങ്ക്, ലീമർ ജാതി പ്രൈമേറ്റുകൾ ഉണ്ടായി. ഒരു മില്യൺ ന്നാൽ പത്തുലക്ഷം. ഒരു ഇരുപത്തഞ്ച് മില്യൺ കൊല്ലം മുൻപേ നല്ല സൊയമ്പൻ കൊരങ്ങന്മാരായി. ഇപ്പൊ മ്മ്‌ടെ ഏറ്റവും അടുത്ത ബന്ധു […]
Published on January 27, 2026 02:41