മഞ്ഞുകണമായി

വൃശ്ചിക കാലത്തിൻ അനുരാഗം,
രാത്രിയിലെ മഞ്ഞുകണമായി,
ചന്ദ്ര ശോഭയിൽ തിളങ്ങവേ,
ഇളംകാറ്റിലാടുന്ന മുടിയിഴകൾ
കുങ്കുമ മുഖത്തിനെ പാതി മറച്ചെങ്കിലും,
അവളുടെ നയനത്തിൻ കവിതകൾ
പുലർകാല മൂടൽ മഞ്ഞിലും
ഉദയസൂര്യൻ വരക്കും ചിത്രമായ്‌,
ചിത്രകഥയായ്, ഉറങ്ങാൻ മോഹിച്ചു.
പല ജന്മങ്ങളിൽ മോഹിച്ച കഥയായ്,
വൃശ്ചിക കാറ്റിൻ തലോടലിൽ,
ഉറങ്ങാൻ മോഹിച്ച
പുലർകാല സൂര്യനെ കണ്ടു നമിച്ചു,
ഉണരാൻ മോഹിച്ച മഞ്ഞു കണമാണ് ഞാൻ.
 •  0 comments  •  flag
Share on Twitter
Published on January 27, 2015 22:00 Tags: poem
No comments have been added yet.