ഡബിള്‍ ബാരല്‍
സിനിമയുടെ യദാര്‍ത്ഥ പെയിന്‍ അറിഞ്ഞ കാലം മുതല്‍ സിനിമകളെ കുറിച്ച് നല്ലത് പറയാനുണ്ടെങ്കില്‍ മാത്രമേ എഴുതാവൂ ഇല്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നല്ല തീരുമാനം ഡബിള്‍ ബാരലിന് വേണ്ടി ഞാന്‍ തെറ്റിക്കുകയാണ്. ചില ഭാഗങ്ങള്‍ ഗംഭീരമായി തന്നെ തോന്നിയെങ്കിലും ടോട്ടാലിറ്റിയില്‍ ഡബിള്‍ ബാരല്‍ വ്യക്തിപരമായി എന്റെ ഇഷ്ട്ട സിനിമയല്ല. പരമാവധി ശ്രമിച്ചിട്ടും എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. കുത്തുകള്‍ ചേര്‍ത്ത് വായിച്ചെടുക്കുന്നതില്‍ ഞാന്‍ തോറ്റു. ഇതിലെ അര്‍ത്ഥതലങ്ങളും മേക്കിങ്ങിലെ ബ്രില്ല്യന്‍സും കണ്ടെത്താനും താരതമ്യം ചെയ്യാനും മാത്രം ലോക സിനിമകള്‍ ഒട്ട് ഞാന്‍ കണ്ടിട്ടുമില്ല. നാളെ ഇത് വാഴ്ത്തപ്പെടുമോ താഴ്ത്തപ്പെടുമോ എന്നും എനിക്കറിയില്ല. എന്നിട്ടും ഞാനിത് എഴുതുന്നത് ഒരു കാര്യം എനിക്ക് നിശ്ചയമുള്ളത് കൊണ്ടാണ്. ഡബിള്‍ ബാരല്‍ ഒരു യദാര്‍ത്ഥ സിനിമാ പ്രേമി കണ്ടിരിക്കേണ്ട സിനിമയാണ്. ഐ റിപ്പീറ്റ് യദാര്‍ത്ഥ സിനിമാ പ്രേമി. അതിന്റെ അര്‍ത്ഥവും നിര്‍വ്വചനവും, തെളിവും സിനിമകളോടുള്ള മനോഭാവമാണ്. അത് വേറെ ലെവലാണ്. ഈ പ്രസ്താവനയിലെ (അതെ, പ്രസ്താവന തന്നെ) എന്റെ രാഷ്ട്രീയം സിമ്പിള്‍ ആണ്. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും വിജയിച്ചാലും ഇല്ലെങ്കിലും പതിവിനെ പൊളിക്കാന്‍ വരുംകാല സിനിമാക്കാര്‍ക്ക് ഇത് കൊടുക്കുന്ന ധൈര്യമാണ് ഡബിള്‍ ബാരലിന് ഞാന്‍ കൊടുക്കേണ്ട സപ്പോര്‍ട്ട്. അത് ഇഷ്ട്ടത്തിനും ഇഷ്ട്ടക്കേടിനും മുകളില്‍ ആണ് എന്ന് വിശ്വസിക്കുന്നു. അത് പുതുമകളിലേക്ക് കണ്ണ് തുറക്കാനുള്ള കൊതിയാണ്. അതിനി പാളിയാലും വീണ്ടും വീണ്ടും പുതുമകള്‍ക്ക് ടിക്കറ്റ് എടുക്കാനുള്ള എന്റെ ആവേശമാണ്. അതിലുള്ള സിനിമയുടെ ഭാവിയാണ്. അതില്‍ പിഴവ് പറ്റിയാല്‍ അത് എന്റെ മാത്രം നഷ്ട്ടമാണ്. ഞാനതങ്ങ് സഹിക്കും. സഹിക്കുന്നു... ഇഷ്ട്ടപ്പെട്ട് വാഴ്ത്തിക്കണ്ട സുഹൃത്തുക്കളോടും ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളോടും അസൂയയും ആസ്വദിക്കാന്‍ കഴിയാതെ പോയതിലുള്ള എന്റെ സങ്കടവും അറിയിക്കുന്നു. ഇഷ്ട്ടപ്പെടാത്ത ഓരോ സിനിമയും എന്റെ മാത്രം നഷ്ട്ടങ്ങളാണ് എന്ന് തിരിച്ചറിയുന്നു. നിന്ദിക്കാതെ അടുത്ത സിനിമയ്ക്ക് കാക്കുന്നു.
#ISupportDoubleBarrel
#ISupportDoubleBarrel
Published on September 14, 2015 07:59
No comments have been added yet.
Jenith Kachappilly's Blog
- Jenith Kachappilly's profile
- 4 followers
Jenith Kachappilly isn't a Goodreads Author
(yet),
but they
do have a blog,
so here are some recent posts imported from
their feed.

