ഏറ്റവുമധികം ക്രിയേറ്റിവ് ആകുന്ന സമയങ്ങളില്‍ ഒന്ന് പ്രിയപെട്ടവരുടെ വര്‍ക്ക് കണ്ട് അഭിപ്രായം പറയേണ്ടി വരുമ്പോഴാണ് wink emoticon ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ എങ്ങനെ അത് ഭംഗിയായി അവതരിപ്പിക്കും എന്നത് ഉള്ളിലാളുന്ന ഒരു തീയാണ്. സര്‍ഗാത്മക ശ്രമങ്ങളുടെ വേദനയും ബുദ്ധിമുട്ടും നന്നായി അറിയാമെങ്കിലും ഉള്ളില്‍ ശരിക്കും തോന്നിയത് പറയാതിരുന്നാല്‍ വല്ലാത്ത നെഞ്ചെരിപ്പും പുളിച്ചു തികട്ടലുമാണ്. അവിടെയൊക്കെ വിയോജിപ്പുകളും ഇഷ്ട്ടക്കേടുകളും എങ്ങനെ വിഷമിപ്പിക്കാതെ അറിയിക്കാം എന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. അപ്പോഴൊക്കെയും സാഹസികമായ ആ കര്‍മ്മം വിജയകരമായി നിര്‍വ്വഹിച്ച് അഭിമാനത്തോടെ സ്വയം തോളത്ത് തട്ടിയിട്ടുമുണ്ട്. ആ ആത്മവിശ്വാസത്തോട് കൂടി അറിയിക്കുന്നു ഈ വിഭാഗത്തില്‍ പുതിയ അഡ്മിഷന് ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ 10 രൂപയുടെ റീച്ചാര്‍ജ് കൂപ്പണോടൊപ്പം അപേക്ഷിക്കുക ;)
Published on February 08, 2016 20:11