Ebin7803gmail.com > Ebin7803gmail.com's Quotes

Showing 1-17 of 17
sort by

  • #1
    “വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?”
    Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #2
    “സ്നേഹമെന്നാല് ഉപാധികളില്ലാതെയ ­ാകണം.
    ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
    നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ­ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ­ുമെന്നോരോ
    ഉപാധികള് വെയ്ക്കുമ്പോഴതു ­ വെറും ഇഷ്ടമായ് മാറുന്നു..
    തിരികെയൊന്നും കിട്ടാനില്ലെന്ന ­റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ­ുന്നതോ സ്നേഹം.”
    Boby Jose Kattikad

  • #3
    “ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ­‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം”
    Boby Jose Kattikad, Vaathil | വാതില്‍

  • #4
    “ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
    ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
    അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
    കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."

    എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .

    പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #5
    “എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...”
    Fr.Boby Jose Kattikad

  • #6
    “സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #7
    “ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.”
    Fr.Boby Jose Kattikad

  • #8
    “ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി.
    പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്”
    Fr.Boby Jose Kattikad

  • #9
    Anand
    “ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല . എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍ . അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല , ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത് .ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട .ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും .ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു .ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന് .അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു .അയാള്‍ മറ്റൊരാളിലേക്ക്.അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി,അവിടെ നിന്നിരുന്ന ആര്‍കും തങ്ങള്‍ അവിടെ കൂടിയിരുന്നതിന്റെ കാരണം അറിഞ്ഞു കൂടായിരുന്നിലെന്ന്‍.ഒടുവില്‍ ആരോ ഒരാള്‍ പറഞ്ഞു : ' ഒന്നുമില്ല സ്നേഹിതാ , ഇത് ചൌപ്പാത്തിയാണ്' "
    (ആള്‍ക്കൂട്ടം)”
    Anand

  • #10
    “എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം കൂടി ലഭിക്കുന്നു.ഒരു ­ പെണ്‍കുട്ടിയുടെ ­
    ജീവിതത്തില്‍ സംഭവിച്ചത് പോലെ.അവളുടെ ഭൂതകാലം തെറ്റുകളുടെ
    ആകെതുകയായിരുന്ന ­ു.മനസ്സു മടുത്ത്‌ അവള്‍ ആത്മഹത്യ ചെയ്യുവാന്‍
    തീരുമാനിച്ചു.കട ­ലോരത്ത് കൂടി അവള്‍ തന്റെ അവസാന യാത്ര നടത്തുകയാണ്.ഒന് ­ന്
    ധ്യാനിചിട്ട് കടലിലേക്ക്‌ കുതിക്കാനയുംമ്പ ­ോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു
    ശബ്ദംകേള്‍ക്കുക ­യാണ്;തിരിഞ്ഞുനോക്കുക.അവള്‍ നടന്ന വഴികളില്‍ അവളുടെ
    തെറ്റിന്റെ കാല്മുദ്രകള്‍.അവള്‍ നോക്കി നില്‍കുമ്പോള്‍ തന്നെ കടലില്‍ നിന്നൊരു
    തിരമാല വന്നു അതെല്ലാം തുടച്ചു മാറ്റി വീണ്ടും കടലിലേക്ക്‌ മടങ്ങി.തീരം കുട്ടി
    വൃത്തിയാക്കിയ സ്ലേറ്റ് പോലെമനോഹരമായി.ആ ­ മണല്‍ത്തിട്ടയില ­്‍ മുട്ടിന്മേല്‍ നിന്നവള്‍
    വിതുമ്പി കരഞ്ഞു...ദൈവമേ, ­നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരല്പാടുകളെ സൗമ്യമായി തുടച്ചു മാറ്റുന്ന വെണ്‍തിര,വന്‍കൃ­പ.”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #11
    T.D. Ramakrishnan
    “സ്വാര്‍ത്ഥതയുടെ പേരില്‍ ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം”
    T.D. Ramakrishnan, ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

  • #12
    T.D. Ramakrishnan
    “സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം”
    T.D. Ramakrishnan, ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

  • #13
    “ഒരമ്മ പരാതിപ്പെടുകയായിരുന്നു : "രണ്ടു മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റു സ്കൂള്‍ ബസ്‌ വരുവോളം പഠിക്കുന്ന മൂത്തവന്‍, രണ്ടാമത്തവന്‍ ബസിന്റെ ഹോണ്‍ കേള്‍ക്കുമ്പോള്‍ മാത്രം പള്ളിയുറക്കം കഴിഞ്ഞു ഉണരുന്നവന്‍ , എന്നിട്ടും പള്ളികൂടത്തില്‍ പോകുന്ന പാങ്ങ് കാണുന്നില്ല . കുറച്ചു മീനെ വളര്‍ത്തുന്നുണ്ട് അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ടെ , കുറച്ചു കോഴി കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട് , മുട്ടയിടീക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരായ പരുന്തുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയാണു.. ഒരു വല്യപ്പച്ചനുണ്ട്, അടുത്ത് പോയിരുന്നു പഴമ്പുരാണങ്ങള്‍ കേള്‍ക്കും. തോറ്റു!"

    അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മാ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഗണിച്ചു നോക്കാതെ പറയാനാവും , ആദ്യത്തവന്‍ സിവില്‍ സര്‍വീസില്‍ തന്നെ ചെന്ന് ചാടും ; അവന്റെ അഭിലാഷം പോലെ ഏതെങ്കിലും ഒരു നഗരത്തില്‍ നിന്ന് അവന്‍ എല്ലാദിവസവും രാവിലെ നിങ്ങളെ കൃത്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകേം ചെയ്യും, അപ്പോഴും അമ്മാ , ഏതെങ്കിലും ഒരു ഡോക്ടറിന്റെ മുറിക്കു പുറത്തു ടോക്കന്‍ എടുത്തു നിങ്ങളെയും ചേര്‍ത്തിരിക്കാന്‍ പോകുന്നത് ആ പോഴന്‍ മകനായിരിക്കും .
    കാലമാണ് കളയും വിളയും നിശ്ചയിക്കണ്ട ഏക ഏകകം..”
    Boby Jose Kattikad, Vaathil | വാതില്‍

  • #14
    Akbar Kakkattil
    “ആരവങ്ങളില്‍ ഉന്മത്തരാവാതെ, പരാജയങ്ങളില്‍ നിരാശരാവാതെ രണ്ടിലും സമചിത്തത പാലിച്ച് മാനസികോര്‍ജ്ജം നേടുന്നതിലാവണം നിങ്ങളുടെ നോട്ടം. ഇതിനര്‍ത്ഥം സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്നല്ല. നിങ്ങളെ ഉണ്ടാക്കാന്‍ നിങ്ങള്‍ വിചാരിച്ചാലേ കഴിയൂ എന്നു മാത്രമാണ്. മറ്റെല്ലാം ചെറിയ രാസത്വരകങ്ങള്‍ മാത്രം.”
    Akbar Kakkattil, നോക്കൂ അയാള്‍ നിങ്ങളില്‍ത്തന്നെയുണ്ട് | Nokku, Ayal Ningalilthanneyundu

  • #15
    “എല്ലാം വീണ്ടും ആരംഭിക്കുവാന്‍നമ്മുക്കൊരു ഊഴം കിട്ടുന്നുവെന്ന ­താണ് പുതുവത്സരങ്ങളില ­െ സുവിശേഷം.അകന്നുപോയ ബന്ധങ്ങളെ വിളക്കി യോചിപ്പിക്കുവാന ­്‍ , മറന്നുപോയപ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുവ ­ാന്‍ , കളഞ്ഞു പോയ സൗഹൃദങ്ങളെ വീണ്ടെടുക്കുവാന ­ുമൊക്കെ മറ്റൊരു ഊഴംകൂടി- "തകര്‍ന്ന ഹൃദയങ്ങളൊഴികെ എല്ലാം ഒട്ടിക്കുന്നു "എന്നൊരു പരസ്യമുണ്ട് . സ്നേഹത്തിന്‍റെ ലേപനം പുരട്ടിയാല്‍ മതി അതും സൗഖ്യപ്പെടും”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #16
    “മാഹാകരുണ്യമേ നിന്‍റെ പ്രണയപ്രവാഹത്തി ­ല്‍ ഒരുപൂവിതള്‍പോലെ ­ ഞാനടര്‍ന്നുവീഴട ­്ടെ,അജ്ഞാതമായസ്ഥലികകളിലൂടെ ഇമയടയാത്ത നിന്‍റെ ശ്രദ്ധ പൊതിഞ്ഞും പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമുള ­്ളിടത്തെക്ക് കൂട്ടിക്കൊണ്ടുപ ­ോവുക.”
    Boby Jose Kattikad, Moonnam Pakkam | മൂന്നാംപക്കം

  • #17
    “ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്തുമസിനെ വരവേല്‍ക്കാം... ­ കാരണം ഓരോ ക്രിസ്തുമസും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക... ­ പ്രളയകാലങ്ങള്‍ക ­്ക്‌ ശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല്... തിന്മയുടെ വിത്ത് വിതച്ച വഴലുകളില്‍ നിന്ന് പോലും സുകൃതിയുടെ പൂക്കള്‍ വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്നു ­: ഇല്ല അവസാനത്തേത് എന്ന് പറയരുത്...ഇനിയു ­ം പൂക്കള്‍ വിരിയാനുണ്ട്... ­ഇനിയും കിളികള്‍ ചിലക്കാനുണ്ട്.. ­.ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്... അവനിനിയും അത്താഴമുണ്ട്...”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം



Rss