“ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
അഭയമായി മാറുമ്പോള്‍ അവളമ്മയായ് മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."
എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക് -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .
പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക് വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
―
Sanchariyude Daivam|സഞ്ചാരിയുടെ ദൈവം
Share this quote:
Friends Who Liked This Quote
To see what your friends thought of this quote, please sign up!
29 likes
All Members Who Liked This Quote
This Quote Is From
Sanchariyude Daivam|സഞ്ചാരിയുടെ ദൈവം
by
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu123 ratings, average rating, 5 reviews
Browse By Tag
- love (101786)
- life (79794)
- inspirational (76201)
- humor (44484)
- philosophy (31150)
- inspirational-quotes (29018)
- god (26980)
- truth (24822)
- wisdom (24766)
- romance (24454)
- poetry (23415)
- life-lessons (22740)
- quotes (21216)
- death (20618)
- happiness (19110)
- hope (18643)
- faith (18509)
- travel (18059)
- inspiration (17466)
- spirituality (15803)
- relationships (15736)
- life-quotes (15658)
- motivational (15448)
- religion (15435)
- love-quotes (15431)
- writing (14978)
- success (14221)
- motivation (13347)
- time (12905)
- motivational-quotes (12657)














