Oliveleena > Oliveleena's Quotes

Showing 1-14 of 14
sort by

  • #1
    “ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്‌? തെല്ലൊന്നു മനസ്സുവച്ചാൽ മേശയ്ക്കു ചുറ്റുമുള്ള ആ പഴയ അത്താഴശീലത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ഒറ്റയ്ക്ക്‌ ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച്‌, മനസ്സുകൊണ്ടെങ്കിലുംചാരത്തിരിക്കുന്നയാൾക്ക്‌ ഒരു പിടി വാരിക്കൊടുത്ത്‌… അങ്ങനെയാണ്‌ തീ‍േശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്‌.ഒരുമിച്ച്‌ പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച്‌ ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന്‌ തോന്നുന്നു.”
    Fr.Boby Jose Kattikad

  • #2
    “ഒരമ്മ പരാതിപ്പെടുകയായിരുന്നു : "രണ്ടു മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റു സ്കൂള്‍ ബസ്‌ വരുവോളം പഠിക്കുന്ന മൂത്തവന്‍, രണ്ടാമത്തവന്‍ ബസിന്റെ ഹോണ്‍ കേള്‍ക്കുമ്പോള്‍ മാത്രം പള്ളിയുറക്കം കഴിഞ്ഞു ഉണരുന്നവന്‍ , എന്നിട്ടും പള്ളികൂടത്തില്‍ പോകുന്ന പാങ്ങ് കാണുന്നില്ല . കുറച്ചു മീനെ വളര്‍ത്തുന്നുണ്ട് അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ടെ , കുറച്ചു കോഴി കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട് , മുട്ടയിടീക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരായ പരുന്തുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയാണു.. ഒരു വല്യപ്പച്ചനുണ്ട്, അടുത്ത് പോയിരുന്നു പഴമ്പുരാണങ്ങള്‍ കേള്‍ക്കും. തോറ്റു!"

    അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മാ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഗണിച്ചു നോക്കാതെ പറയാനാവും , ആദ്യത്തവന്‍ സിവില്‍ സര്‍വീസില്‍ തന്നെ ചെന്ന് ചാടും ; അവന്റെ അഭിലാഷം പോലെ ഏതെങ്കിലും ഒരു നഗരത്തില്‍ നിന്ന് അവന്‍ എല്ലാദിവസവും രാവിലെ നിങ്ങളെ കൃത്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകേം ചെയ്യും, അപ്പോഴും അമ്മാ , ഏതെങ്കിലും ഒരു ഡോക്ടറിന്റെ മുറിക്കു പുറത്തു ടോക്കന്‍ എടുത്തു നിങ്ങളെയും ചേര്‍ത്തിരിക്കാന്‍ പോകുന്നത് ആ പോഴന്‍ മകനായിരിക്കും .
    കാലമാണ് കളയും വിളയും നിശ്ചയിക്കണ്ട ഏക ഏകകം..”
    Boby Jose Kattikad, Vaathil | വാതില്‍

  • #3
    Akbar Kakkattil
    “ആരവങ്ങളില്‍ ഉന്മത്തരാവാതെ, പരാജയങ്ങളില്‍ നിരാശരാവാതെ രണ്ടിലും സമചിത്തത പാലിച്ച് മാനസികോര്‍ജ്ജം നേടുന്നതിലാവണം നിങ്ങളുടെ നോട്ടം. ഇതിനര്‍ത്ഥം സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്നല്ല. നിങ്ങളെ ഉണ്ടാക്കാന്‍ നിങ്ങള്‍ വിചാരിച്ചാലേ കഴിയൂ എന്നു മാത്രമാണ്. മറ്റെല്ലാം ചെറിയ രാസത്വരകങ്ങള്‍ മാത്രം.”
    Akbar Kakkattil, നോക്കൂ അയാള്‍ നിങ്ങളില്‍ത്തന്നെയുണ്ട് | Nokku, Ayal Ningalilthanneyundu

  • #4
    “മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊക്കെ ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത്. അറിവ് ഒരു മണൽക്കൂമ്പാരമാണ്‌. അതിനുമുകളിൽ ക്രിസ്തുവിനോടുള്ള നിലപാടിന്റെ വീട് പണിയുകയാണെങ്കിൽ നാളെ തീർച്ചയായും കാറ്റും മഴയുമുണ്ടാകുമ്പോൾ അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമോ ആയ ഏറ്റവും ചെറിയ അറിവുപോലും കാറ്റായും മഴയായും മാറി ഭവനത്തെ ഉലയ്ക്കും. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റും മഴയുമൊന്നും ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, അതിനെയും അതിജീവിക്കാൻ ഈ ശിലയ്ക്ക് കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുടെ അഗ്നിമഴ പെയ്താലും ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാൻ അവമതിയാവുന്നില്ല.”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #5
    “കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ്.ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍.തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേസമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി .”
    Fr.Boby Jose Kattikad

  • #6
    “ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല.
    പക്ഷെ നമുക്കെന്തു പറ്റി?
    "ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു ­.
    അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും.
    ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു.
    ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു.
    ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു.
    പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. ­"
    ഇനി ഞാനവനോട് എന്തു മറുപടി പറയും?”
    Fr.Boby Jose Kattikad, Vaathil | വാതില്‍

  • #7
    Anand
    “ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല . എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍ . അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല , ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത് .ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട .ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും .ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു .ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന് .അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു .അയാള്‍ മറ്റൊരാളിലേക്ക്.അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി,അവിടെ നിന്നിരുന്ന ആര്‍കും തങ്ങള്‍ അവിടെ കൂടിയിരുന്നതിന്റെ കാരണം അറിഞ്ഞു കൂടായിരുന്നിലെന്ന്‍.ഒടുവില്‍ ആരോ ഒരാള്‍ പറഞ്ഞു : ' ഒന്നുമില്ല സ്നേഹിതാ , ഇത് ചൌപ്പാത്തിയാണ്' "
    (ആള്‍ക്കൂട്ടം)”
    Anand

  • #8
    “ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി.
    പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്”
    Fr.Boby Jose Kattikad

  • #9
    “പുഴയോരത്ത് ഒരുമിച്ചു നടക്കുമ്പോള്‍ കാലിൽ തടഞ്ഞതൊരു ശംഖ്.
    " ഇതിലെ നീലിച്ച രേഖകൾ നിന്‍റെ പിൻ കഴുത്തിലെ പോലെ...."
    ഒരു നിമിഷം നമ്മൾ നിശബ്ദരായി. പിന്നെയവൾ പറഞ്ഞു
    ശംഖിന്‍റെ പുറംകൗതുകങ്ങളിൽ മനസ്സ് കുടുങ്ങരുത്.
    അതിനുള്ളിൽ ഓംകാരമുണ്ട് ധ്യാനിക്കുക"
    അങ്ങനെ നാം വീണ്ടും നിർമലരായി.”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #10
    “സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!”
    Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #11
    T.D. Ramakrishnan
    “സ്വാര്‍ത്ഥതയുടെ പേരില്‍ ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം”
    T.D. Ramakrishnan, ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

  • #12
    “ദൈവം
    നമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവം
    എന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് .
    അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ‍ ' നേതി - നേതി ' (
    ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധി
    നിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായ
    ശാ ഠൃങ്ങള് ‍ ദൈവനിന്ദകള് ‍ ആണ്.”
    Fr.Boby Jose Kattikad, Hridayavayal | ഹൃദയവയല്‍

  • #13
    “ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.”
    Fr.Boby Jose Kattikad

  • #14
    “ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
    ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
    അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
    കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."

    എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .

    പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം



Rss