Jomesh John

Add friend
Sign in to Goodreads to learn more about Jomesh.


Loading...
“മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊക്കെ ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത്. അറിവ് ഒരു മണൽക്കൂമ്പാരമാണ്‌. അതിനുമുകളിൽ ക്രിസ്തുവിനോടുള്ള നിലപാടിന്റെ വീട് പണിയുകയാണെങ്കിൽ നാളെ തീർച്ചയായും കാറ്റും മഴയുമുണ്ടാകുമ്പോൾ അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമോ ആയ ഏറ്റവും ചെറിയ അറിവുപോലും കാറ്റായും മഴയായും മാറി ഭവനത്തെ ഉലയ്ക്കും. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റും മഴയുമൊന്നും ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, അതിനെയും അതിജീവിക്കാൻ ഈ ശിലയ്ക്ക് കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുടെ അഗ്നിമഴ പെയ്താലും ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാൻ അവമതിയാവുന്നില്ല.”
Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

“വലിയ മനുഷ്യര്‍ നന്മയുടെയും സ്നേഹത്തിന്‍റെയും വിശുദ്ധിയുടെയുമൊക്കെ രത്നങ്ങള്‍ അര്‍പ്പിക്കുന്ന അവന്‍റെ ഭണ്ടാരത്തിന്നരികെ നില്‍ക്കുമ്പോള്‍ എന്‍റെ കൈവശമുള്ളത് ജീവിതം പോലെ ക്ലാവുപിടിച്ച ഒരു ചെമ്പുതുട്ടായിരിക്കാം.ക്രിസ്തു ഈ ചെമ്പുതുട്ടിനെ പരിഹസിക്കുന്നില്ല എന്നതാണ് സദ്‌വാര്‍ത്ത‍.അവന്‍-മുടന്തനായ ആട്ടിന്‍കുട്ടിയെയും ചിറകൊടിഞ്ഞ അരിപ്രാക്കളെയും പുഴുക്കുത്തേറ്റ ഫലങ്ങളെയും ദളം കൊഴിഞ്ഞ പൂക്കളെയും അണച്ചുപിടിക്കുന്നവന്‍.”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

“ഇമ്മാനുവേല്‍ "
തിരുപിറവിയോടു ചേര്‍ത്തു പറയുന്നൊരായിരം കഥകളില്‍ ഒന്നാണിത് രാത്രിയുടെ നിശബ്ദതയില്‍ ഉണ്ണിയുടെ കരച്ചിലുയര്‍ന്ന ­പ്പോള്‍ റാന്തല്‍ വിളക്കുമായെത്തി ­യ ഇടയ സ്ത്രീകളാണ് കുഞ്ഞിനെയാദ്യം കണ്ടത്,ഗൂഹമുഖത്തു അവര്‍ തൂക്കിയ റാന്തലിന്‍റെ വെളിച്ചത്തിലെക് ­കാണ് ഉണ്ണി മിഴിതുറന്നത്. അവര്‍ സമ്മാനിച്ച ഒരു പുതപ്പിന്‍റെ ചൂടിലാണ് പിന്നെ ഉറക്കിത്തിലേക്ക ­് മിഴി പൂട്ടിയത്,അവര്‍ ­ വിളമ്പിയ പാല്‍ കട്ടിയിലാണ് അവന്‍റെ ദരിദ്രരായ മാതാപിതാക്കള്‍ അത്താഴം കണ്ടെത്തിയത്.ഏറ ­െ വര്‍ഷങ്ങള്‍ക്കു ­ ശേഷം അന്നത്തെ ഉണ്ണിയുടെ നന്മകള്‍ ഷാരോണിലെ പരിമളം പോലെ ഇസ്രയേല്‍ മുഴുവന്‍ പടര്‍ന്നു തുടങ്ങിയപ്പോള്‍ ­ വാര്‍ദ്ധക്യത്തി ­ലെത്തിയ ആ ഇടയസ്ത്രീകള്‍ പേരകിടങ്ങളെ അരികില്‍ വിളിച്ചു പറഞ്ഞു തുടഞ്ഞി കുഞ്ഞുമക്കളെ ,ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമരുകള്‍ വളഞ്ഞതും ശിരസു കുനിഞ്ഞതും മറിച്ച് ഒരായിരം പേരുടെയെങ്കിലും ­ മുന്‍പില്‍ അടിമകളെ പോലെ നിന്നതുകൊണ്ടാണ് ­‌ എന്നാല്‍ അന്നാദ്യമായി അവന്‍റെ പിറവിയില്‍ ഞങ്ങളുടെ ശിരസ്സുകള്‍ ഉയര്‍ന്നുനിന്നു ­ കാരണം അവന്‍ നമ്മളെകാള്‍ ദരിദ്രന്‍. നമ്മെ ചെറുതാക്കാന്‍വേണ്ടിയയിരിന്നു ­ അത് അവന്‍ -നമ്മുടെ റാന്തലിന്‍റെ വെളിച്ചത്തിലെക് ­ക് മിഴിതുറന്നവന്‍ നമ്മുടെ പുതപ്പില്‍ സുഖമായി അന്തിയുറങ്ങിയവന ­്‍ അവന്‍റെ മാതാപിതാക്കള്‍ക ­്ക് നമ്മുടെ അത്താഴം ,ആ കുഞ്ഞുങ്ങളും പിന്നീട് അവന്‍റെ ഓര്‍മ്മകള്‍ക്ക് ­ മുന്‍പില്‍ ശിരസ്സുയര്‍ത്തി ­ നിന്നു ...
ഇമ്മാനുവേല്‍ ദൈവം നമ്മോടുകൂടെഉണ്ടെന്നു മാത്രമായിരിക്കി ­ല്ലര്‍ത്ഥം നമ്മെ ചെരുതാക്കാതിരിക ­്കാന്‍ നമ്മളോടൊപ്പം നമ്മളെ പോലെ എന്ന് കൂടി അര്‍ത്ഥമുണ്ടാകണ ­ം”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

“പുഴയോരത്ത് ഒരുമിച്ചു നടക്കുമ്പോള്‍ കാലിൽ തടഞ്ഞതൊരു ശംഖ്.
" ഇതിലെ നീലിച്ച രേഖകൾ നിന്‍റെ പിൻ കഴുത്തിലെ പോലെ...."
ഒരു നിമിഷം നമ്മൾ നിശബ്ദരായി. പിന്നെയവൾ പറഞ്ഞു
ശംഖിന്‍റെ പുറംകൗതുകങ്ങളിൽ മനസ്സ് കുടുങ്ങരുത്.
അതിനുള്ളിൽ ഓംകാരമുണ്ട് ധ്യാനിക്കുക"
അങ്ങനെ നാം വീണ്ടും നിർമലരായി.”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

“ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."

എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .

പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

year in books
Maya Di...
1 book | 4 friends

Benji john
21 books | 52 friends

Meenaks...
31 books | 69 friends

Tinky E...
1 book | 24 friends

Ajeesh ...
3 books | 24 friends

Rajlal ...
1 book | 62 friends

Jerome ...
3 books | 29 friends

lenin
1 book | 42 friends

More friends…


Polls voted on by Jomesh

Lists liked by Jomesh