Discover new books on Goodreads
Meet your next favorite book

Dony Emmanuel

Add friend
Sign in to Goodreads to learn more about Dony.


Sanchariyude Daiv...
Rate this book
Clear rating

 
Loading...
“സ്നേഹമെന്നാല് ഉപാധികളില്ലാതെയ ­ാകണം.
ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ­ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ­ുമെന്നോരോ
ഉപാധികള് വെയ്ക്കുമ്പോഴതു ­ വെറും ഇഷ്ടമായ് മാറുന്നു..
തിരികെയൊന്നും കിട്ടാനില്ലെന്ന ­റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ­ുന്നതോ സ്നേഹം.”
― Boby Jose Kattikad

“ സമചിത്തതയോടെ ജീവിതത്തെ സ്വീകരിക്കുകയാണ് പ്രധാനം..വിജയങ്ങളില്‍ ഇത്രേം ആനന്ദിക്കണ്ടതില്ലെന്നും പരാജയങ്ങളില്‍ ഇത്രേം തകര്‍ന്നു പോകണ്ടതില്ലെന്നും ഓര്‍മിപ്പിക്കുന്ന ആ സന്തുലിനാവസ്ഥയുടെ, സംയമനത്തിന്റെ , equilibriuത്തിന്റെ സുവിശേഷമാണ് കളികളങ്ങള്‍ക്ക് ഭൂമിയോട് പറയാനുള്ളത്.........ലോകത്ത് എല്ലായിടത്തും എല്ലാ മേഖലക്കകത്തും തോറ്റ ചില മനുഷ്യരുടെ നിലനില്പ്പുകള്‍ക്ക് ജയിച്ചവരേക്കാള്‍ ഭംഗിയുണ്ട്..”
― Boby Jose Kattikad

“വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?”
― Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

“ഓരോര്‍ത്തര്‍ക്ക ­ും ഓരോ വിളക്ക് നല്കപെട്ടിരിക്ക ­ുന്നു.ചിലപ്പോള്‍ അത് അഗാധങ്ങളിലെവിടെ ­യോ നിങ്ങള്‍ മറന്നിട്ടിട്ടുണ ­്ടാവം- പാറയുടെ കീഴിലെ ദീപം പോലെ.അതിനെകണ്ടെത്തി ഹൃദയരേഖകളിലൂടെ സംവഹിച്ചു മൂര്‍ദ്ധാവെന്ന ദീപപീഠത്തില്‍ പ്രതിഷ്ടിക്കാനു ­ള്ള ശ്രമമാണ് ധ്യാനം.അങ്ങനെയാ ­ണ് എന്റെ അകവും പുറവു, പ്രകാശിക്കേണ്ടത ­്.ആ വിളക്കിനും വെളിച്ചത്തിനും എന്ത് പറ്റിയെന്നു തിരയാനുള്ള കാലമാണ് "തപസ്സ്”
― Boby Jose Kattikad, Keli | കേളി

“ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."

എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .

പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
― Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

year in books
Catheri...
75 books | 148 friends

Dileep ...
25 books | 13 friends

Moncy V...
10 books | 263 friends

Abdul N...
4 books | 114 friends

Akshay Kvk
13 books | 64 friends

Allen C...
1 book | 150 friends

Emmanue...
1 book | 34 friends

Sijo Ka...
1 book | 61 friends

More friends…


Polls voted on by Dony

Lists liked by Dony