Malayalamquotes Quotes

Quotes tagged as "malayalamquotes" Showing 1-8 of 8
“ആഗ്രഹങ്ങൾ ഒരു വഴിക്ക്.
യാഥാർഥ്യങ്ങൾ മറുവഴിക്ക്.
ഞാനോ പെരുവഴിയിൽ...”
bintmalol

Joseph Annamkutty Jose
“തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് 'സ്നേഹം' എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.”
Joseph Annamkutty Jose, Daivathinte Charanmar - You Could Be One

Benyamin
“ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ ആത്യന്തികമായി സത്യമെന്നും ശരിയെന്നും മനസ്സിന് തോന്നുന്നതുമാത്രം പ്രവർത്തിക്കുക. ആയിരംപേർ നിന്റെ പിന്നാലെ വരും, അവർ ആയിരം അഭിപ്രായങ്ങൾ പറയും. ആരുടെയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതെയിരിക്കുക.സത്യത്തിൽ ഉറച്ചുനിൽക്കുക. നീ വിജയിക്കുക തന്നെ ചെയ്യും...”
Benyamin, മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal

കെ.ആർ.മീര | K.R.Meera
“ഒരാളുടെ സേവനങ്ങള്‍ക്ക് മറ്റൊരാള്‍ നല്‍കുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്”
K R Meera

K.P. Ramanunni
“വിച്ഛേദിക്കപ്പെടുമ്പോൾ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഊർജ്ജമാണ്‌ ആവിയായി പോകുന്നത്..”
K P Ramanunni

Kumaran Asan
“അഥവാ ക്ഷമപോലെ നന്മചെ-
യ്തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സദ്-
ഗുരുവും മർത്യനു വേറേയില്ലതാൻ”
Kumaran Asan , ചിന്താവിഷ്ടയായ സീത | Chinthavishtayaya Seetha

“സ്വബോധത്തോടെ ഈ ഭൂമിയിൽ ജീവിക്കുന്നതിലും വലിയ ആനന്ദമൊന്നും ഇല്ലെന്ന തിരിച്ചറിവിലേക്ക് ഞാൻ നടക്കുകയായിരുന്നു”
Muhammed Abbas, Visappu Pranayam Unmadam | വിശപ്പ് പ്രണയം ഉന്മാദം

“രക്ത ബന്ധങ്ങൾക്ക് വാഴനാരിന്റെ ഉറപ്പേയുള്ളൂ എന്ന് നന്നേ ചെറുപ്പത്തിൽ ഞാൻ മനസിലാക്കിയതാണ്”
Muhammed Abbas, Visappu Pranayam Unmadam | വിശപ്പ് പ്രണയം ഉന്മാദം