U.P. Jayarajinte Kathakal Sampoornam Quotes

Rate this book
Clear rating
U.P. Jayarajinte Kathakal Sampoornam U.P. Jayarajinte Kathakal Sampoornam by U.P. Jayaraj
3 ratings, 2.33 average rating, 1 review
U.P. Jayarajinte Kathakal Sampoornam Quotes Showing 1-3 of 3
“കാണരുതാത്ത യാഥാർത്ഥ്യങ്ങൾ നോക്കിക്കണ്ട കുറ്റത്തിന് ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകളെ നക്ഷത്രങ്ങളായി പുനർജ്ജനിച്ച് ആകാശത്തിലിരുന്ന് എല്ലാം നോക്കിക്കാണുന്നു. ഒറ്റുകൊടുക്കാൻ കൂട്ടാക്കാത്ത കുറ്റത്തിന് അരിഞ്ഞുവീഴ്ത്തപ്പെട്ട നാവുകൾ മുളങ്കൂട്ടങ്ങളായി പുനർജ്ജനിച്ച് വീശിയടിക്കുന്ന കാറ്റിലൂടെ എല്ലാം വിളംബരം ചെയ്യുന്നു.”
U.P. Jayaraj, U.P. Jayarajinte Kathakal Sampoornam
“അപ്പാ, അതെന്താണ് ഒരു വലിയ പക്ഷി?"
"അത് പക്ഷിയല്ല മോനേ, ഹെലികോപ്ടറാണ്."വെങ്കയ്യ പറഞ്ഞു: " ശവക്കൂമ്പാരവും പ്രളയജലവും കാണാൻവേണ്ടി എത്തിയ മന്ത്രിമാരാണ് അതിൽ.''
അപ്പാവുവിന്റെ ചോദ്യം തികച്ചും സ്വാഭാവികമായിരുന്നു.
" മന്ത്രിമാരും കഴുകന്മാരെപ്പോലെ ശവം തിന്നുന്നവരാണോ അപ്പാ?"
വെങ്കയ്യയുടെ ഹൃദയം പിന്നെയും വിറച്ചു.”
U.P. Jayaraj, U.P. Jayarajinte Kathakal Sampoornam
“നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിന്റെ പാവന ചരിതമാണുള്ളതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും രാമായണം വായിച്ച് ഹൃദിസ്ഥമാക്കി. എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യന്റെ മുതൽ അപഹരിച്ചും കള്ളച്ചുതു കളിച്ച് സഹോദരങ്ങളെ തോൽപ്പിച്ചും കഴിഞ്ഞ അഹങ്കാരികളുടെ പതനചരിത്രമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മനപാഠമാക്കി. എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ കള്ളച്ചുതു കളിച്ച് തോൽപ്പിച്ച് അടിമകളാക്കി.
എന്നെ നിങ്ങളറിയും. പക്ഷെ അറിയുന്നതായി നിങ്ങളിതുവരെ ഭാവിച്ചിട്ടില്ല. ഞാനൊരു ബീഹാറിയാണ്. പക്ഷെ, ബീഹാർ ഒരിക്കലും എന്റേതായിരുന്നിട്ടില്ല.”
U.P. Jayaraj, U.P. Jayarajinte Kathakal Sampoornam