Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following Sanjayan.

Sanjayan Sanjayan > Quotes

 

 (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)
Showing 1-20 of 20
“ചിരിയെന്നാലതിന്നൊരു മയം വേണം
വരസാരസ്യത്താല്‍ സുഗന്ധിയാകണം;
പതിഞ്ഞ ശബ്ദത്താല്‍ മൃദുലമാകണം;
തികഞ്ഞ സാഹിത്യപ്രഭ കൊടുക്കണം;
ഒരു മുള്ളു തട്ടി മുറിഞ്ഞാലും പ്രിയാ-
നഖക്ഷതംപോലെ മനോജ്ഞമാകണം;
കുറച്ചൊരു നീറലിരുന്നാലുമതി-
ലുറന്ന രാഗത്തില്‍ മനം ലയിക്കണം;
അതിന്റെ മാധുര്യ മധുലഹരിയില്‍
മതിമയങ്ങണം, കദനമാറണം.”
Sanjayan
“പ്രാസംഗികന്‍: ആകപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള്‍ എന്തു
വിഡ്ഢികളാണ്.
ഒരു സാമാജികന്‍ : ഏകവചനം മതി സര്‍!
പ്രാസംഗികന്‍ : ശരി. ആകപ്പാടെ ആലോചിക്കുമ്പോള്‍ താന്‍ എന്തൊരു
വിഡ്ഢിയാണ്.”
Sanjayan
“അവന്‍: നീ അനുവദിച്ചാല്‍ മാത്രമേ നിന്നെ ഞാന്‍ ചുംബിക്കുകയുള്ളു.
അവള്‍: ഇത്ര വിഡ്ഢിത്തമായ ഒരു വാശി ഞാന്‍ ഇതുവരെ കണ്ടി
ട്ടില്ല.”
Sanjayan
“രണ്ട് സ്നേഹിതന്മാര്‍ വലിയ ബേജാറോടുകൂടി കൃഷ്ണന്‍നായരുടെ
വീട്ടില്‍ കയറിച്ചെന്നു.
കൃഷ്ണന്‍നായര്‍:എന്താണിത്ര പരിഭ്രമം-?
സ്നേഹിതന്‍: ഈശ്വരാ, അതൊന്നും പറയണ്ട. ഞങ്ങള്‍ വരുന്ന വഴിക്ക്
തീവണ്ടിയുടെ അടിയില്‍പ്പെട്ട ഒരാളുടെ ശവം കണ്ടു. തലയില്ല. കാഴ്ചയില്‍
നിങ്ങളെപ്പോലെതന്നെ.
കൃഷ്ണന്‍നായര്‍: എന്നെപ്പോലെ തടിച്ചിട്ടാണോ-?
സ്നേഹിതന്‍: അതെ.
കൃഷ്ണന്‍നായര്‍: ഉയരം-?
സ്നേഹിതന്‍: തുല്യം.
കൃഷ്ണന്‍നായര്‍ : നിറം-?
സ്നേഹിതന്‍: നിങ്ങളുടെ നിറംതന്നെ.
കൃഷ്ണന്‍നായര്‍: കുപ്പായമിട്ടിട്ടുണ്ടോ?
സ്നേഹിതന്‍: ഉണ്ട്, ഒരു ഷര്‍ട്ട്.
കൃഷ്ണന്‍നായര്‍: വെറും വെള്ളയോ, വരയുള്ളതോ?
സ്നേഹിതന്‍: വരയുള്ളത്.
കൃഷ്ണന്‍നായര്‍: ആവൂ; എന്നാല്‍ ഞാനല്ല. എനിക്ക് വരയുള്ള ഷര്‍
ട്ടില്ല.”
Sanjayan
“സര്‍വ്വാധിപതിയായ ഹിറ്റ്ലര്‍ ഭ്രാന്താലയം സന്ദര്‍ശിക്കാന്‍ വരുന്നെന്ന്
കേട്ടപ്പോള്‍ അവിടത്തെ സൂപ്രണ്ട് വളരെ ബദ്ധപ്പെട്ട് ഭ്രാന്തന്മാരെ
അണിയണിയായി നിര്‍ത്തി 'നാസി' മട്ടില്‍ വലത്തെ കൈ നീട്ടി ഉയര്‍ത്തി
മാന്യാതിഥിയെ അഭിവാദ്യം ചെയ്യാന്‍ അഭ്യസിപ്പിച്ചു.
ഹിറ്റ്ലറെത്തിയപ്പോള്‍ ഭ്രാന്തന്മാരെല്ലാവരും കൈപൊക്കി. ഒരറ്റത്ത്
സൂപ്രണ്ടും നില്ക്കുന്നുണ്ടായിരുന്നു. ഹിറ്റ്ലര്‍ അയാളുടെ അടുത്ത് ചെന്ന്
'താനെന്താണ് എന്നെ സല്യൂട്ട് ചെയ്യാത്തത്' എന്ന് ചോദിച്ചു.
'ഞാന്‍ ഇവിടത്തെ സൂപ്രണ്ടാണ്; ഭ്രാന്തനല്ല.' എന്നായിരുന്നു വ്യംഗ്യ
ത്തെപ്പറ്റി വിവരമില്ലാത്ത സൂപ്രണ്ടിന്റെ മറുപടി.”
Sanjayan
“ക
ണ്ണാ."
"ഓയ്."
"നീയവിടെയുണ്ടോ?"
"ഉണ്ട്."
"നിനക്കൊന്നും പറ്റീട്ടില്ലല്ലോ?"
"എന്തു പറ്റാന്‍?"
"ശരി. എന്നാല്‍ എന്റെ വെടി കൊണ്ടത് പന്നിക്കുതന്നെ.”
Sanjayan
“മഹാകവി ഉള്ളൂരിന് തിരുവിതാംകൂര്‍ സര്‍ക്കാരില്‍നിന്ന് 'മഹാകവി'എന്ന
ഒരു സ്ഥാനം കല്പിച്ച് കൊടുത്തതായി പത്രാധിപര്‍ പ്രസ്താവി
ക്കുന്നു.
-ഈ ബഹുമതിക്ക് നന്ദികാണിക്കാനായി തിരുവിതാംകൂര്‍ മഹാരാ
ജാവിന് 'പൊന്നുതമ്പുരാന്‍'എന്ന ഒരു വിശേഷണം അടിയറവയ്ക്കുവാന്‍
മഹാകവി ഉള്ളൂര്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്നുള്ള ജനസംസാരം സത്യ
മാണോ എന്നറിയില്ല.”
Sanjayan
“മുനിസിപ്പാ
ലിറ്റിയില്‍ പിറക്കുന്നവരുടെ ഇടയില്‍ അല്പം പുണ്യംചെയ്തവര്‍ മൂക്കി
ല്ലാതെ പിറക്കുന്നു. മഹാപുണ്യവാളന്മാര്‍ സാനിറ്ററി ഇന്‍സ്പെക്ടറുടെ
മൂക്കോടുകൂടി പിറക്കുന്നു.”
Sanjayan
“യൂ
റോപ്യന്മാര്‍ ഇന്ത്യയില്‍ കുടിയേറിപ്പാര്‍പ്പ് തുടങ്ങിയകാലം. ഇന്ത്യ
യില്‍ കപ്പലിറങ്ങിയ ആദ്യ ദിവസം രാത്രി രണ്ട് ഇംഗ്ലീഷുകാര്‍ തങ്ങ
ളുടെ തമ്പില്‍ ഉറങ്ങുവാന്‍ കിടന്നു. കൊതുകുകടികൊണ്ട് ഉറക്കം തീരെ
വന്നില്ല. ചൂട് അസഹ്യമായിരുന്നെങ്കിലും കൊതുകിനെക്കൊണ്ട് പൊറുതി
മുട്ടിയ അവര്‍ ഓരോ കമ്പിളിയെടുത്ത് ആപാദചൂഡം മൂടിപ്പുതച്ച് കിടന്നു.
കൊതുകുശല്യവും തീര്‍ന്നു.
കുറെ കഴിഞ്ഞപ്പോള്‍ ആ നരകപ്രാണികള്‍ തിരിച്ചുപോയോ എന്നറി
യാന്‍ ഒരുവന്‍ തന്റെ കമ്പിളിയുടെ അറ്റം അല്പമൊന്ന് മാറ്റി ഇരുട്ടിലേക്കു
നോക്കി. നാലഞ്ച് മിന്നാമിനുങ്ങുകള്‍ പറക്കുന്നതാണ് അയാള്‍ കണ്ടത്.
ഭയവിഹ്വലനായ ആ മനുഷ്യന്‍ പെട്ടെന്ന് വിളിച്ചുപറഞ്ഞു:
"ഐ സേ, ഡിക്! നമുക്ക് രക്ഷയില്ല. ആ നശിച്ച പ്രാണികള്‍ റാന്തലും
കൊളുത്തി നമ്മെത്തിരയുവാന്‍ വരുന്നുണ്ട്.”
Sanjayan
“യൂറോപ്യന്‍ സംസ്കാരം നേരേ നരകത്തിലേക്കാണ് പോകുന്നത് എന്ന്
ഒരു പാശ്ചാത്യ രാഷ്ട്രീയ ചിന്തകന്‍ അഭിപ്രായപ്പെടുന്നു.
-ഈ അത്യാപത്ത് വന്നു ചേരുവാന്‍ മാത്രം നരകം എന്തു പിഴച്ചു
വെന്ന് അദ്ദേഹം തന്റെ ഉപന്യാസത്തില്‍ വിശദമാക്കിയിട്ടില്ല.”
Sanjayan
“ചെറുപ്പക്കാരന്‍, കഴുതകളെ തെളിച്ചുകൊണ്ടുവരുന്ന അലക്കുകാരനോട്:
'നിങ്ങള്‍ കഴുതകളുടെ അച്ഛനാണോ?'
അലക്കുകാരന്‍ : 'അതേ മകനേ.”
Sanjayan
“ഈശ്വരന്‍ പരമകാരുണികനാണെന്നുള്ളതില്‍ എന്താണ് തര്‍ക്കം
എന്ന് മിസ്റ്റര്‍ ഇ. വി. കൃഷ്ണപിള്ള ഒരിടത്ത് പ്രസംഗവശാല്‍
ചോദിക്കുന്നു.
'ഈശ്വരന്‍തന്നെ തര്‍ക്കത്തിലാണെന്ന സംഗതി' എന്നായിരിക്കും
യുക്തിവാദിയുടെ മറുപടി.”
Sanjayan
“സര്‍വ്വകലാശാലാ പ്രതിനിധിസ്ഥാനത്തേക്ക് സി. രാജഗോപാലാചാരി
ക്കെതിരായി നിന്നിരിക്കുന്നത് മിസ്റ്റര്‍ പൊക്യാരത്ത് നാരായണക്കു
റുപ്പെന്ന ഒരാളാണത്രെ.
-ഇനിയൊരു തെരഞ്ഞെടുപ്പില്‍ മിസ്റ്റര്‍ കുറുപ്പ് സ്ഥാനാര്‍ത്ഥിയായി
നില്ക്കുകയാണെങ്കില്‍, ഏതാണീ മനുഷ്യന്‍ എന്ന ചോദ്യത്തിന് ഒരുത്തര
മായി.”
Sanjayan
“അ
വതാരികയോ മുഖവുരയോ ഏതാണ് ഗ്രന്ഥകര്‍ത്താവ് എഴുതേണ്ട
തെന്ന് ഒരു ലേഖകന്‍ ചോദിച്ചിരുന്നവല്ലോ.
-ഗ്രന്ഥകര്‍ത്താവ് പുസ്തകംതന്നെ എഴുതുവാന്‍ പാടില്ലായിരുന്നു
വെന്ന് ചില പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട്. പിന്നെയല്ലേ
മുഖവുര.”
Sanjayan
“സ്ത്രീകള്‍ക്ക് യുദ്ധപരിശീലനം വേണമെന്ന് മുസ്തഫാ കമാല്‍പാഷയുടെ ഗവണ്മെന്റ് ഒരു കല്പന പുറപ്പെടുവിച്ചിരിക്കുന്നു.
-പക്ഷികളെ പറക്കുവാന്‍ പരിശീലിപ്പിക്കുന്നു.”
Sanjayan, 101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal
“മ
റ്റുള്ളവരെയൊക്കെ വളരെ പുച്ഛമായിരുന്ന ഒരു ഭാഗവതര്‍ ഒരു ദിവസം
ഒരാളോട് നിങ്ങള്‍ ആരാണെന്ന് ചോദിച്ചു.
"ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്." അയാള്‍ മറുപടി പറഞ്ഞു.
ഭാഗവതര്‍ : നിങ്ങളുടെ വിശ്വാസത്തെപ്പറ്റിയല്ല, ഉദ്യോഗമെന്തെന്നാണ്
ഞാന്‍ ചോദിച്ചത്. ഞാന്‍ ഒരു ഭാഗവതരാണ്.
ഉടനെ ക്രിസ്ത്യാനി : അത് നിങ്ങളുടെ ഉദ്യോഗമാണോ-? വിശ്വാസം
മാത്രമല്ലേ-?”
Sanjayan
“മകന്‍ : അച്ഛാ ആ മേശപ്പുറത്ത് നാല് ഈച്ചകളുണ്ട്. അവയില്‍ രണ്ടെ
ണ്ണം ആണീച്ചകളും രണ്ടെണ്ണം പെണ്ണീച്ചകളുമാണ്.
അച്ഛന്‍ : (അത്ഭുതത്തോടെ) നീ അതെങ്ങനെ മനസ്സിലാക്കി?
മകന്‍ : അതോ. രണ്ടെണ്ണം സിഗരറ്റ്ടിന്നിന്‍മേലാണ്; രണ്ടെണ്ണം കണ്ണാ
ടിയിന്മേലും”
Sanjayan, 101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal
“വോട്ടര്‍മാരുടെ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ എന്താണുപായം?
-മലബാറിനെ സംബന്ധിച്ചിടത്തോളം അക്ഷരജ്ഞാനമുള്ള
വര്‍ക്കെല്ലാം വോട്ട് ചെയ്യാം എന്ന നിയമം മാറ്റി കവികള്‍ക്കെല്ലാം വോട്ട്
ചെയ്യാം എന്നാക്കിയാല്‍ മതി.”
Sanjayan
“സോഷ്യലിസ്റ്റ് നേതാവായ മിസ്റ്റര്‍ രങ്ക കോഴിക്കോട്ട് പ്രസംഗത്തിനി
ടയില്‍ ഇങ്ങനെ പറയുകയുണ്ടായി:
"പണ്ട് കുറുക്കന്മാര്‍ ഓളി വിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള്‍
'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍ മുഴങ്ങുന്നു. എന്ത് വ്യത്യാസം!"
-എന്ത് വ്യത്യാസം??”
Sanjayan
“അച്ഛന്‍ : ബാലനെവിടെ? അവനിന്നും എന്റെ കീശയില്‍നിന്ന് ചോദി
ക്കാതെ പണം എടുത്തുകൊണ്ട് പോയിരിക്കുന്നു.
അമ്മ : എങ്ങനെയാണ് അത് ഇത്ര ക്ഷണം തീര്‍ച്ചപ്പെടുത്തിയത്? ഒരു
വേള ഞാനാണ് എടുത്തതെങ്കിലോ...?
അച്ഛന്‍ : ഛീ, ഒരിക്കലും നീയായിരിക്കാന്‍ ഇടയില്ല. അതില്‍ കുറച്ചണ
ബാക്കിവച്ചിട്ടുണ്ട്.”
Sanjayan

All Quotes | Add A Quote
Sanjayan Kathakal: Chiriyude Pusthakam | സഞ്ജയൻ കഥകൾ: ചിരിയുടെ പുസ്തകം Sanjayan Kathakal
47 ratings