Murali Krishnan's Blog

October 4, 2020

ടിവി പ്രശ്നം രൂക്ഷം !!!

2014 ലോകകപ്പ്‌ സെമിയിൽ ബ്രസീൽ തോറ്റത് ടിവിയുടെ കുഴപ്പമാണെന്ന് ഓർത്താണ് പുതിയൊരെണ്ണം മേടിച്ചത്.
വല്യ തട്ടില്ലാതെ മുന്നോട്ട് പോയതായിരുന്നു. എന്നാൽ, കഴിഞ്ഞാഴ്ച മുതലാണ് വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയത്…

മാഞ്ചസ്റ്റർ സിറ്റിയ്ക്കെതിരെ ലെസ്റ്റർ സിറ്റി അഞ്ച് ഗോൾ അടിക്കുന്നു.
അതേ ലെസ്റ്റർ സിറ്റിയെ , ഇന്ന് വെസ്റ്റ് ഹാം മൂന്ന് ഗോളുകളിൽ മുക്കുന്നു.

പ്രശ്നം രൂക്ഷമാണെന്ന് കണ്ട്, ആദ്യമേ ടിവി ശരിയാക്കുന്ന സുനിയുടെ കടയിലേക്ക് പോയേക്കാമെന്ന് കരുതി.
അപ്പോഴേക്കും പെരുമഴ തുടങ്ങി. (ലെവൻഡോവ്സ്ക്കി ഇന്ന് ഹാട്രിക്ക് അടിച്ചിട്ടും, മഴ എന്തിന് പെയ്യുന്നു എന്ന് കുറേ നേരം ചിന്തിച്ചു.)

എങ്കിൽ പിന്നെ, മഴ കുറഞ്ഞിട്ട് പോകാമെന്ന് കരുതി.

ചായ കുടിച്ചിട്ട് , മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിയിട്ടു. ടോട്ടനത്തിനെതിരെ ആദ്യ മിനുറ്റിൽ തന്നെ ദേ മാഞ്ചസ്റ്റർ ലീഡ് എടുക്കുന്നു. ( അടിച്ചത് ബ്രൂണോ ; എങ്ങനെയാണെന്ന് പറയണ്ടല്ലോ..)

സംഭവിക്കാത്തത് പലതും സംഭവിക്കുന്നു.
ആദ്യ മിനിറ്റ് തന്നെ യുണൈറ്റഡ് ലീഡ് എടുത്തന്നൊക്കെ പറഞ്ഞാൽ തൊട്ടപ്പുറത്ത് രാമായണം വായിച്ചുകൊണ്ടിരുന്ന എന്റെ അമ്മൂമ്മ പോലും വിശ്വസിക്കൂല…

പിന്നെ മഴയൊന്നും നോക്കിയില്ല.
നേരെ ടിവിയും ചുമന്നുകൊണ്ട് സുനിയുടെ കടയിൽ പോയി.
എന്നാൽ, ആ തെണ്ടി ഞായറാഴ്ച കട തുറക്കിലെന്ന കാര്യം ഞാൻ വിട്ടുപോയി.

തിരിച്ചു വീട്ടിൽ വന്ന് കളിയിട്ടപ്പോൾ മാഞ്ചസ്റ്റർ ആറ് ഗോൾ വാങ്ങിയെന്ന് കണ്ടു .
ചെറിയൊരു ആശ്വാസം.
ടിവി ശരിയായെന്ന് കരുതി.

അപ്പോഴേക്കും, ദേ വേറെയൊരു വാർത്ത കണ്ടു.
ചെന്നൈ പത്ത് വിക്കറ്റിന് ജയിച്ചുപോലും !
ഇതെങ്ങാനും അമ്മൂമ്മയോട് പറഞ്ഞാൽ അവര് കയ്യിലിരിക്കുന്ന രാമായണമെടുത്ത് എന്റെ തലയിലടിക്കും.

ടിവി ഓഫ്‌ ചെയ്തിട്ട് ഓൺ ആക്കിയാൽ ശരിയാവുമെന്ന് ഗൂഗിളിൽ കണ്ടതുകൊണ്ട് അപ്രകാരം ചെയ്തു.

പിന്നീട് , എന്റെ ടിവിയിൽ സംഭവിച്ചതൊന്നും സത്യമാണോ എന്നറിയില്ല.

നാളെ സുനിയുടെ കട തുറന്ന് , ഇതൊക്കെ ശരിയാക്കുമ്പോൾ സത്യാവസ്ഥ അറിയാമെന്ന് കരുതിയിരുന്നപ്പോഴേക്കും ലിവർപൂൾ നാലെണ്ണം മേടിച്ചു കഴിഞ്ഞിരുന്നു.

നിങ്ങളെല്ലാവരുടെയും വീട്ടിൽ ഇങ്ങനെ തന്നെയാണോ…
വല്ലാത്തൊരു ഞായറാഴ്ച ആയിപ്പോയി !

( എന്റെ ടിവി – സോണി ബ്രാവിയ
സീരിയൽ നമ്പർ – BX35 )

 •  0 comments  •  flag
Share on Twitter
Published on October 04, 2020 19:18

October 1, 2020

ഷേവിങ് ഫോമും പേര്‍ഷ്യയിലെ മോനും…

അച്ഛൻ ഒരിക്കലും സ്വന്തം ആഗ്രഹങ്ങൾ പങ്കുവച്ചിട്ടില്ല.
പറഞ്ഞാലും, നടത്തിതരാനുള്ള പ്രാപ്തി, മകന് എന്നെങ്കിലും കൈവരുമോ എന്നുള്ള സംശയം പോലും പലവുരു അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി കാണണം.

തൊണ്ണൂറുകളിൽ ,സ്വന്തം ബേക്കറി
ബിസിനസ്സ് തകർന്നതിനാലാവും, മിച്ചമുള്ള ഭാഗ്യം പുള്ളി വാഴക്കൃഷിയിൽ നിക്ഷേപിക്കാൻ തയ്യാറായില്ല.
തന്മൂലം, കോടികണക്കിന് ബീജങ്ങളോട് മത്സരിച്ച്, വിജയശ്രീലാളിതനായി ഞാൻ വിണ്ണിൽ ഭൂജാതനായിട്ടും അച്ഛൻ എന്നെ വേണ്ടത്ര പരിഗണന നൽകിയിട്ടില്ല.

തൊണ്ണൂറ്റിഏഴിൽ തിരുവനന്തപുരം ശ്രീകുമാറിൽ “ചന്ദ്രലേഖ” കണ്ടപ്പോഴാണ് അച്ഛൻ ആദ്യമായി ഷേവിങ് ഫോമിനെ പറ്റി അറിയുന്നത്.
മാമുക്കോയയെ പറ്റിക്കാൻ മോഹൻലാൽ മുഖം മുഴുവൻ ഷേവിങ് ഫോം അടിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ് അച്ഛന് ശ്രീകാര്യത്ത് സലൂൺ നടത്തിക്കൊണ്ടിരുന്ന ഗോപിയോട് പുച്ഛം തോന്നിയത്.

“ഇതെന്തോന്ന് സാധനം..ഗോപിയൊരു നീല സോപ്പും ,പൂച്ചേടേ ദ്രവിച്ച വാല് കണക്കത്തെ ബ്രഷും വച്ചാണല്ല് കാര്യം സാധിക്കണത്…”

കേട്ടിട്ട് അമ്മ നമ്രമുഖിയായി.

അവിടുന്നൊരു വ്യാഴവട്ടക്കാലത്തിനപ്പുറം, ഗൾഫിലെ ചൂടുകാറ്റ്, കൊല്ലന്റെ ആലയിലെ തീപോലെ ശരീരത്തിൽ പടരുന്ന കണ്ടപ്പോൾ , അറബി “അൽ-റവാബി” യുടെ പേരയ്ക്ക ഫ്ലേവർ ജ്യൂസുമായി അടുത്തേയ്ക്ക് വന്നു.
കൈനീട്ടിയപ്പോൾ തറയിലിരുന്ന മൊന്തയിലേയ്ക്ക് പുള്ളി വിരൽ ചൂണ്ടി. പച്ചവെള്ളം ഞാനും , പേരയ്ക്ക ജ്യൂസ് പുള്ളിയും കുടിച്ചു.
വിശ്രമവേളയിൽ , ഞാൻ ഭൂജാതനായ ബീജത്തിന്റെ മത്സരകഥ അയാൾക്ക് വിവരിച്ചു.
മലയാളത്തിലായതിനാൽ ,അറബിക്ക് ഒന്നും മനസിലായില്ല.
എന്നാലും മനസ്സിലെ കയ്പുനീര് ഇറക്കാൻ വർഷത്തിൽ മുപ്പത് ദിവസം ടിയാൻ തന്നു. എന്നിട്ടും കയ്യിലെ പേരയ്ക്കാനീര് പുള്ളി തന്നില്ല.

വിലാസമൊട്ടിച്ച പെട്ടിയിൽ ടേപ്പ്റിക്കാർഡറും , ടൈഗർ ബാമും , ഇൻപീരിയർ ലാതർ സോപ്പും തിക്കിത്തിരക്കുമ്പോൾ അവർക്ക് വിനയായി പുതിയൊരു അഥിതി കൂടിവന്നു.
“ജിലറ്റിന്റെ ഷേവിങ് ഫോം.”
“ചന്ദ്രലേഖ” കണ്ടപ്പോൾ തോന്നിയ പൂതി അച്ഛന് വർക്ക്ഔട്ടാവാൻ വർഷങ്ങളെടുത്തു. പേരയ്ക്ക-അറബിക്ക് നന്ദി.

ഇങ്ങനെയുള്ള ചെറിയ ആഗ്രഹങ്ങളിൽ അച്ഛൻ സ്വയം മനസ്സിനെ തളച്ചിടുമായിരുന്നു. മനപ്പൂർവ്വമാണോ..അറിയില്ല..

പിന്നെയൊരു ആഗ്രഹം “മഹേഷിന്റെ പ്രതികാരം” പടത്തിലെ ചാച്ചന്റെ വൈബ് കണക്കുള്ള ഐറ്റമായിരുന്നു !
ക്യാബറേ കാണാൻ ബാംഗ്ലൂർ പോണമെന്നല്ല , മറിച്ച് ഹൈദരാബാദിൽ പോയി ബിരിയാണി കഴിക്കണമെന്നത്.
എളുപ്പമാണ്.
നടത്തികൊടുക്കാൻ ആവുന്ന ഒന്ന്.

പക്ഷേ, ദൈവം “ടൈമിംഗ്” എന്ന സംഗതി ദ്രാവിഡിന് മാത്രം അധികമായി കൊടുത്തത് വല്ലാത്തൊരു ദ്രാവിഡായി പോയി.

നാലാഞ്ചിറയിലിരുന്ന അച്ഛന് ബിരിയാണി കൊതി തോന്നിയതും, അങ്ങകലേ പുള്ളിയുടെ മകൻ ഫുജൈറയിലെ പാടത്ത് അറബിയോട് മറ്റേ സ്ഥിരമായി പറയുന്ന ബീജകഥ വീണ്ടുമെടുത്ത് അലക്കിയപ്പോൾ , അലക്ക് നിർത്തി സലാം പറഞ്ഞ് പത്താക്ക അടിച്ച് നാട്ടിലോട്ട് വിട്ടതും തമ്മിൽ ഏകദേശം ഒന്നര മണിക്കൂർ സമയവ്യത്യാസം കാണും.

അച്ഛന്റെ കൊതിയും , എന്റെ പോക്കറ്റും യഥാക്രമം ആർടെക്കിന്റെ ഫ്‌ളാറ്റും, അവർക്ക് കിട്ടാത്ത കുറവൻകോണത്തെ പ്ലോട്ടും പോലെയായി.
അച്ഛന് ഫ്ലാറ്റ് പണിഞ്ഞു കൊടുക്കണമെന്ന് ആഗ്രഹമുണ്ട് ; പക്ഷേ…
ഏതവസരത്തിലും പഴിക്കാൻ ഹെർമൻ ഗുണ്ടർട്ട് “വിധി” എന്നൊരു വാക്ക് കണ്ട് പിടിച്ചില്ലായിരുന്നേൽ എന്ത് ചെയ്യ്‌തേനേ !

“ബോർഡർ ചിക്കൻ ” കഴിക്കാൻ പെട്ടെന്നൊരു നാൾ അച്ഛന് കൊതി ! ഇതൊക്കെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലുമെനിക്ക് അറിയില്ല.
ഫ്ലിപ്പ്കാർട്ട് അയക്കുന്ന കൊറിയർ പോലെ ഇഷ്ടിക കൃത്യമായി എന്റെ തലയിൽ തന്നെ വീഴുന്നുമുണ്ട്.

കാശ് എന്തായാലുമില്ല.
എന്നാൽപിന്നെ സ്ഥിരം ബീജകഥ പറഞ്ഞു രക്ഷപെടാമെന്ന് വച്ചാൽ, “നീ കണ്ടക്ടർക്ക് ടിക്കറ്റ് അടിക്കല്ലേ..” എന്നുംപറഞ്ഞ് അച്ഛൻ മാസ്സ് ഡയലോഗ് തിരിച്ചടിക്കും.
ഇത്തവണ ശരിക്കും പെട്ടുപോയി. പ്രായമേറി വരുന്നതിനാൽ പുള്ളിയിത് മറക്കുമെന്ന് ആശ്വസിക്കാം.

സുഹൃത്തുമായി ബുർജ് ഖലീഫയുടെ മുകളിലേക്ക് കയറുന്ന വരിയിൽ , മുന്നിൽ നിന്നൊരു ആന്ധ്രാക്കാരൻ അയാളുടെ മാതാപിതാക്കളെ എസ്‌കലേറ്ററിലെ ആദ്യ പടിയിൽ അറയ്ക്കാതെ കാല് വയ്ക്കാൻ പഠിപ്പിക്കുന്നത് കണ്ടു.
സാരിയുടുത്ത പുള്ളിയുടെ അമ്മ , ശീലമില്ലാത്തതിനാൽ അതിന് കഷ്ടപെടുന്നുമുണ്ട്.
ഇമ്മാതിരി കാഴ്ച്ചകളൊക്കെ കാണുമ്പോൾ തൽക്ഷണം ആ എണ്ണൂറ്റിചില്ലുവാനം മീറ്റർ മേലെനിന്നും നമ്മുടെ മനസ്സ് ഒരൊറ്റ സ്കൈഡൈവ് അങ്ങ് ചെയ്തുകളയും.

പേരയ്ക്ക-അറബി ഓടിക്കുന്നതിന് മുന്നേ വീട്ടിലിരിക്കുന്ന നമ്മുടെ രണ്ട് ടീമുകളെയും ഈ ബുർജ് ഖലീഫയൊക്കെ ഒന്ന് കാണിക്കണമെന്ന് കലശലായി ആഗ്രഹിച്ചിരുന്നു.

ഒന്നും നടന്നില്ല.

ഇരുവരുടെയും ആഗ്രഹങ്ങളിൽ അത്യാർത്തി നിഴലിച്ചിരുന്നു ; പക്ഷേ, അവ മനസ്സ് നിറയ്ക്കുന്നതിനായി മാത്രമായിരുന്നു. അല്ലാതെ ധൂർത്തെന്ന ദുർമേദസിന് വളമേകികൊണ്ടല്ല.

മേൽപ്പറഞ്ഞ ആഗ്രഹങ്ങൾ എന്നെങ്കിലും സാധിക്കുമെന്ന ലക്ഷ്യത്താൽ തുഴയുന്ന ജീവിതനൗകയ്ക്ക് താണ്ടാൻ ദൂരം ഇനിയുമേറെയുണ്ട് ; ഞായറാഴ്ചയെന്ന മരുപ്പച്ചയെ സ്വപ്നം കണ്ട് തള്ളിനീക്കുന്ന വിരസമായ ശനിയാഴ്ചയെ പോലെ…

 •  0 comments  •  flag
Share on Twitter
Published on October 01, 2020 20:42

September 30, 2020

“JL50” – A Crash-landing ???

“JL50” fails miserably, after a promising “pilot” episode (pardon the pun).
Loose script, below par acting performances (Rajesh Sharma being the only solace) and tiring sub-plots, all together made this flick vulnerable to sit through.

Cinematography & Art (especially in recreating old Calcutta) were the only departments which did justice to the initial hype, the series carried.

Loved some local Bengali sound tracks too !

(Not at all recommended.)

 •  0 comments  •  flag
Share on Twitter
Published on September 30, 2020 18:43

September 29, 2020

IPL ’20-’21

പൊള്ളാർഡ് പൂജപ്പുര ഗ്രൗണ്ടീന്ന് സിക്സർ അടിച്ചാൽ , പന്ത് പോയി വീഴുന്നത് കരമന കൊച്ചണ്ണന്റെ കടേലായിരിക്കും…
എജ്ജാതി പവർ 💥

“No ground is big for this guy..”

When a Jharkhand-based wicket-keeping batsman who favours attacking cricket retires, another one emerges..
Ishan Kishan is ❤

#DilSe_Mumbai

===============================================================

Tewatia/ˈthevattiya/noun”മര്യാദയ്ക്ക് പുഴയിലൂടെ പോകുന്ന തോണിയിൽ ഓട്ടകൾ ഉണ്ടാക്കി അത് മറിച്ചിട്ട്, ഒടുക്കം എല്ലാ ഓട്ടയും ഒറ്റയ്ക്ക് അടച്ച് തീരത്തെത്തിക്കുന്ന യാത്രക്കാരൻ..”

===============================================================

 •  0 comments  •  flag
Share on Twitter
Published on September 29, 2020 10:05

September 13, 2020

EPL 2021 Opening Day

ഒരു ഫുട്ബോൾ ആരാധകനെന്ന രീതിയിൽ ഒരിടക്കാലത്തിന് ശേഷം, ഏറ്റവും സംതൃപ്തി തോന്നിയ ദിവസമായിരുന്നു ഇന്ന്.

കളി ലിവർപൂൾ ജയിച്ചെങ്കിലും , മനസ്സിൽ നിൽക്കുന്നത് ലീഡ്സ് യുണൈറ്റഡിന്റെ ആർപ്പണബോധം തന്നെ.
എത്ര മനോഹരമായാണ് അവർ ലിവർപൂൾ പ്രതിരോധത്തെ (ചിലപ്പോഴെങ്കിലും) മറികടന്നത് !
വിങ്ങുകളിലൂടെ ദ്രുതഗതിയിൽ മനോഹര വൺ – ടച്ച് പാസ്സിങ്ങും , ഭീകരമായ പ്രെസ്സിങ്ങും ഇങ്ങെത്തന്നെ തുടർന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

കാൽവിൻ ഫിലിപ്പ്സ്‌ എന്ന മധ്യനിരയിൽ നങ്കൂരമിടുന്ന ബീയൽസയുടെ വിശ്വസ്തൻ കഴിഞ്ഞ സീസണിലെ ഫോം ആവർത്തിച്ചാൽ ടീം മൊത്തത്തിൽ അനവസരത്തിൽ വഴങ്ങുന്ന പൊസഷനിലും , പന്ത് റിക്കവറി റേറ്റിലും പ്രകടമായ വ്യത്യാസം വരും.

ടച്ച്-ലൈനിന് അരികിൽ തന്റെ സ്വതസിദ്ധമായ രീതിയിൽ പാതിയിരുന്ന് കൊണ്ട് ആക്രോശിക്കുന്ന ബീയൽസ ഇനി വരുംനാളുകളിൽ ലീഗിലൊരു പതിവ് കാഴ്ച്ചയാകട്ടെ !
ബീയൽസയ്ക്ക് വേണ്ടി ലീഡ്സിലെ പിള്ളേർ യുദ്ധത്തിന് പോലും തയ്യാറാകും !

ആകെയുള്ള വിഷമം , കോവിഡ് മൂലം എള്ളണ്ട് റോഡിലെ ഇവരുടെ ഹോം മാച്ചുകൾ കാണുമ്പോൾ കാണികൾ നൽകുന്ന ഗാലറിയിലെ വൈബ് നഷ്ടപ്പെടുമല്ലോ എന്നതാണ്.

ഒരു കാര്യം തീർച്ച.

എല്ലാ ബീയൽസ ടീമുകൾക്കും സാധാരണ സംഭവിക്കുന്ന പോലെ സീസണിന്റെ രണ്ടാം പകുതിയിൽ കായികക്ഷമതയില്ലാതെ ലീഡ്സ് പതറിയില്ലെങ്കിൽ , കണ്ടറിയണം പ്രീമിയർ ലീഗിൽ ഇനിയെത്ര ചലനങ്ങൾ ഇവർ ഉണ്ടാക്കുമെന്ന്..

Leeds United are back.. And oh boy, we are in for a hell of a ride this season..!

❤💥🎼 

 •  0 comments  •  flag
Share on Twitter
Published on September 13, 2020 16:35

Bloodride -Gothic Anthology (Netflix)

“Bloodride” is the latest example of how easily a show can go down the ranks or even get the “under-rated” badge, due to it’s low IMDB rating.
For that matter, I’m surprised to see people still using IMDB as a yardstick to watch movies/series.

“Bloodride” is a Nordic horror-anthology series available on Netflix which comprises of just six episodes, each one around 30 minutes in duration.
Personally loved the episode “Three Sick Brothers” and “Bad Writer”.

The creators have tried capturing the scenic beauty of Norway, but moviebuffs have seen better.
That being said, the segment, “Ultimate Sacrifice” gets the “Nordic – dark village” mood pretty well.

🎵Do give it a try,
if you’ve got 3 hours to spare.
The time investment is low,
so no regrets there. 🎵

 •  0 comments  •  flag
Share on Twitter
Published on September 13, 2020 10:33

September 9, 2020

നൂറാം തമ്പുരാൻ……

Cristiano Ronaldo nets his 100th Portugal goal in Nations League win over Sweden.

നൂറാം തമ്പുരാൻ 💥

2004 യൂറോ കപ്പിൽ ഗ്രീസിനെതിരെ പുള്ളിയുടെ ആദ്യ ഗോൾ ടിവിയിൽ ലൈവ് കണ്ടതൊക്കെ ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

(അന്നത്തെ എട്ടാം ക്ലാസുകാരൻ ഇന്നീ കുറിപ്പെഴുതുമ്പോഴുള്ള പ്രായം 28 ആണ് !!!! )

ഇത്രയും വർഷം വിശ്വത്തിന്റെ അമരത്ത് ഒരാൾ കൊടി പാറിച്ച് നിൽക്കുക എന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല…

ഇങ്ങേരൊക്കെയാണ് അക്ഷരംപ്രതി കാലാതീതൻ ❤❤

എന്തൊരു മനുഷ്യൻ 💥❤

#That_Siiiiii_Moment

 •  0 comments  •  flag
Share on Twitter
Published on September 09, 2020 05:50

August 31, 2020

സ്വ…..

കഴിഞ്ഞ ജൂലൈ 5 നാണ് “പതിനെട്ടാം പടി” എന്ന ശങ്കർ രാമകൃഷ്ണൻ സിനിമ റിലീസ് ആവുന്നത്.
തിരുവനന്തപുരം ഏരീസ്പ്ലെക്സിൽ പടം കഴിഞ്ഞ് ചന്തുവിനെ ഞങ്ങളെല്ലാവരും ചേർന്ന് പൊതിഞ്ഞപ്പോഴും , സൈഡിലുള്ള വാതിലിൽ ചാരി നിന്ന് ഈ ആഹ്ലാദത്തിമർപ്പ് നിറഞ്ഞകണ്ണുകളോടെ കണ്ട സ്വാതിചേച്ചിയെ അധികമാരും ശ്രദ്ധിച്ചില്ല.

“Wherever i go, at the end of the day , i feel home when i lie on her lap..”
ചന്തുവിന്റെ തന്നെ വാക്കുകളാണ്.
ഷൂട്ടിങ് തിരക്കുകൾക്കിടയിൽ പെട്ടുപോയപ്പോഴും നീലനെന്ന വലിയ ഉത്തരവാദിത്വത്തെ സ്വയം ഏറ്റെടുത്ത് , ചന്തുവിനെ ടെൻഷൻ-ഫ്രീ ആക്കി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുക എന്നത്‌ ചെറിയ കാര്യമല്ല.
ഇതൊന്നും എടുത്തുപറയേണ്ട ആവശ്യമില്ല.
ശരിയാണ്.
എന്നാൽപോലും, കുഞ്ഞിനോടൊപ്പം തന്നെ സ്വന്തമായൊരു കരിയർ വളർത്തികൊണ്ട് വരുന്ന ചേച്ചിയുടെ “ബാലൻസിങ്ങ് ആക്റ്റ് ” അംഗീകരിച്ചേ മതിയാവൂ.
(ഇപ്പറഞ്ഞതിനുള്ളിലെ അർത്ഥം ഉടൻ തന്നെ ആളുകൾക്ക് മനസിലാവും. അതുകൊണ്ട് അതവിടെ നിൽക്കട്ടെ. )

ചില സാങ്കേതിക തടസങ്ങൾ ഉണ്ടായെങ്കിലും “All is well, that ends well..” എന്ന് പറയുന്ന പോലെ ഇന്നലത്തെ “സംഭവവികാസങ്ങൾ ” സ്വയം തട്ടിമാറിപോയതും , ഒടുക്കം എല്ലാം പോസിറ്റീവായി (lol, the irony) ഭവിച്ചതും ഞങ്ങളാരും ഉടനെയൊന്നും മറക്കാനിടയില്ല.

ഇനിയും ഒരായിരം വർഷങ്ങൾ നിങ്ങൾക്കൊരുമിച്ചു ആഘോഷിച്ചു ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എത്രയും പ്രിയപ്പെട്ട ചന്തുനാഥിനും സ്വാതിചേച്ചിയ്ക്കും അഞ്ചാം വിവാഹവാർഷിക à´†à´¶à´‚സകൾ.
❤

 •  0 comments  •  flag
Share on Twitter
Published on August 31, 2020 07:57

August 27, 2020

ബാലൻസ്

Sit back and enjoy the views the city offers.

” You don’t have to follow the 9am-6pm rat race life cycle like other people. Think differently.Appreciate life…” എന്നൊക്കെ പലരും പലയിടത്തും എഴുതിതള്ളുന്നത് കണ്ടിട്ടുണ്ട്.

വെറുതെ ആണ്.
തന്തേടെ ക്യാഷിന് നാണംകെട്ട് ജീവിക്കാൻ നമ്മൾ ഡാൻ ബിൽസേറിയനൊന്നും അല്ലല്ലോ സേതു…

ജോലി ചെയ്താൽ ക്യാഷ്‌ ഉണ്ടാക്കാം !
അല്ലെങ്കിൽ ഈ പടത്തിലുള്ളപോലെ വീടിന്റെ കോലായിൽ കാലുനീട്ടി ഇരിക്കാം.

(പടം എഡിറ്റഡ് ആണ്.ഞാനും വീടിന്റെ ഉമ്മറത്ത് ആണ് ഇരിക്കുന്നത്.ഭംഗിയ്‌ക്ക് വേണ്ടി ദുബൈ പശ്ചാത്തലം ഒരുക്കിയെന്നേയുള്ളൂ.)

പിന്നെ ചില പഹായന്മാരുണ്ട്.
ജോലിയും , അടിച്ചുപൊളിയും ഒരുപോലെ ബാലൻസ് ചെയ്യുന്നവർ…
അവർക്ക് ചീയേഴ്സ് …. 🍺🍺🍺

 •  0 comments  •  flag
Share on Twitter
Published on August 27, 2020 10:59