EPL 2021 Opening Day

ഒരു ഫുട്ബോൾ ആരാധകനെന്ന രീതിയിൽ ഒരിടക്കാലത്തിന് ശേഷം, ഏറ്റവും സംതൃപ്തി തോന്നിയ ദിവസമായിരുന്നു ഇന്ന്.

കളി ലിവർപൂൾ ജയിച്ചെങ്കിലും , മനസ്സിൽ നിൽക്കുന്നത് ലീഡ്സ് യുണൈറ്റഡിന്റെ ആർപ്പണബോധം തന്നെ.
എത്ര മനോഹരമായാണ് അവർ ലിവർപൂൾ പ്രതിരോധത്തെ (ചിലപ്പോഴെങ്കിലും) മറികടന്നത് !
വിങ്ങുകളിലൂടെ ദ്രുതഗതിയിൽ മനോഹര വൺ – ടച്ച് പാസ്സിങ്ങും , ഭീകരമായ പ്രെസ്സിങ്ങും ഇങ്ങെത്തന്നെ തുടർന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

കാൽവിൻ ഫിലിപ്പ്സ്‌ എന്ന മധ്യനിരയിൽ നങ്കൂരമിടുന്ന ബീയൽസയുടെ വിശ്വസ്തൻ കഴിഞ്ഞ സീസണിലെ ഫോം ആവർത്തിച്ചാൽ ടീം മൊത്തത്തിൽ അനവസരത്തിൽ വഴങ്ങുന്ന പൊസഷനിലും , പന്ത് റിക്കവറി റേറ്റിലും പ്രകടമായ വ്യത്യാസം വരും.

ടച്ച്-ലൈനിന് അരികിൽ തന്റെ സ്വതസിദ്ധമായ രീതിയിൽ പാതിയിരുന്ന് കൊണ്ട് ആക്രോശിക്കുന്ന ബീയൽസ ഇനി വരുംനാളുകളിൽ ലീഗിലൊരു പതിവ് കാഴ്ച്ചയാകട്ടെ !
ബീയൽസയ്ക്ക് വേണ്ടി ലീഡ്സിലെ പിള്ളേർ യുദ്ധത്തിന് പോലും തയ്യാറാകും !

ആകെയുള്ള വിഷമം , കോവിഡ് മൂലം എള്ളണ്ട് റോഡിലെ ഇവരുടെ ഹോം മാച്ചുകൾ കാണുമ്പോൾ കാണികൾ നൽകുന്ന ഗാലറിയിലെ വൈബ് നഷ്ടപ്പെടുമല്ലോ എന്നതാണ്.

ഒരു കാര്യം തീർച്ച.

എല്ലാ ബീയൽസ ടീമുകൾക്കും സാധാരണ സംഭവിക്കുന്ന പോലെ സീസണിന്റെ രണ്ടാം പകുതിയിൽ കായികക്ഷമതയില്ലാതെ ലീഡ്സ് പതറിയില്ലെങ്കിൽ , കണ്ടറിയണം പ്രീമിയർ ലീഗിൽ ഇനിയെത്ര ചലനങ്ങൾ ഇവർ ഉണ്ടാക്കുമെന്ന്..

Leeds United are back.. And oh boy, we are in for a hell of a ride this season..!

❤💥🎼 

 •  0 comments  •  flag
Share on Twitter
Published on September 13, 2020 16:35
No comments have been added yet.