മകൾ

ലോകത്തിന്‍റെ പല കോണുകളിൽ നിന്നും, എന്തിനു, നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും, ഒരു മകൾ ഏൽക്കേണണ്ടിവരുന്നു ‘നിന്ദ’ അറിയുവാനിടവരുമ്പോൾ ഈ ഭൂമി പിളരാതെ നില്കുന്നത് എന്തിനുവേണ്ടി എന്ന് ചിന്തിച്ചു പോകാറുണ്ട്...

അരുതേ! മകളെന്നോർക്കുക നീ
എൻ മൗനം മറയായി കരുതരുതേ
എൻ അഹം എന്നോട് ചോദിപ്പു
നീ ആരാണെനിക്ക്?

പിതാവോ……പിതൃശൂന്യനൊ!!

നിൻ കാരാഗൃഹത്തിൽ ബന്ധിയാം എന്നെ
തീണ്ടുവാൻ മറ്റനേകം കരങ്ങളും
നിൻ ജീവനാമ്ശത്തെ പകുത്തു കൊള്ളാൻ
നിൻ മൗനാനുവാദവും പെറ്റമ്മ തൻ മൗനവും
നീറ്റലായി മാറുനെൻ കുഞ്ഞിളം മേനിയിൽ

പൈതലാം എന്നെ നി കൊഞ്ചിച്ച നേരവും
വേറിട്ട ചിന്തയൊ നിൻ മനസ്സിൽ
മൃഷ്ടാന ഭോജനം നൽകുമീ വേളയിൽ
ഉചിഷ്ടമായി തീർത്തിടുമോ നീ
നിന്നെ എതിർക്കുവാൻ എന്തേ ഭയക്കുന്നു
സൃഷ്ടി കർത്താവെന്ന മിഥ്യയാം ബോധമോ
അറിയിലെനിക്കൊന്നുമേ ലോകവും കീഴ് –
മേൽ മറിയുവനാകുമോ എന്നുമേ

അന്ധകാരത്തിൻ കരാള ഹസ്തത്തിൽ പിട –
യുമെൻ നേത്രങ്ങൾ വിതച്ചത് തെളി നീരോ
നീ ദാനം തന്ന നിണമോ?
നിനക്കാരാണ് ഞാൻ??
വെറും മാംസ പിണ്ടമോ???
നിൻ മോഹം അറിയുവാനിടയുണ്ടായിരുന്നെങ്കിൽ
അമ്മതൻ ഉദരത്തിൽ അമർന്നു തീർന്നേനെ ഞാൻ

പിന്നെയും എൻ ജീവനെ പാലിച്ച് നിർത്തുവ –
തെന്തിനായെന്ന് ഭയക്കുന്നു ഞാൻ
മരിക്കുവാൻ മോഹമുണ്ടെങ്കിലും മരണം
വരിക്കുവാൻ ഭയം കൊള്ളുന്നു എങ്കിലും
അസുരമാം നിൻ പൈതൃകം നിലനിൽക്കി –
ല്ലെന്നറിയുക നീ!
പാപിയാം നിനക്കറിയില്ലെൻ ദുഃഖം പാപ –
ഭാരത്താൽ തീർത്തിടാനൊക്കുമോ
ഭാരമൊട്ട് താങ്ങുമെൻ ശിരസിനെ കലി –
കാലഘട്ടത്തിന് മറക്കുവനൊക്കുമോ
പിതാവെന്ന വാക്കിനെ വിചാരണയ്ക്ക് നിർത്തിയ നീ
എന്തിനർഹൻ?

ദയയ്ക്കോ എൻ ദയാവധത്തിനോ??

നിൻ ധർമത്തെ മറന്നോരോ പ്രവർത്തിക്ക്‌
ബലിയാടാവുക എന്തിനു ഞാൻ
ക്രൂരമാം ചിന്തയെ നട്ട് നനയ്ക്കാതെ
വാനോളം മണ്ണിൽ പുതയ്ക്കുക നീ
ദുഷ് ചിന്തയാം മറു ചേരികൽ താണ്ടാതെ
ശുദ്ധമാം വീണ്ടു വിചാരത്തെ പുല്കുക നീ!!!

മഴവില്ല്: കവിത സമാഹാരം
Anitha Venugopal
 •  0 comments  •  flag
Share on Twitter
Published on May 19, 2022 10:34
No comments have been added yet.