ആധുനിക നവോത്ഥാനത്തിന്‍റെ അനിവാര്യത
ചർച്ചകൾക്ക് ഒന്നിനും ചെവി കൊടുക്കാൻ തോന്നിയില്ല. ആരൊക്കെ എന്തെല്ലാം പറഞ്ഞിട്ടും കേരളത്തിലെ കൗമാരങ്ങൾക്കിടയിലെ വിരുദ്ധത, മറ്റ് പ്രായക്കാരുടെയും, മാറുന്നുമില്ലായിരുന്നു. ഓരോ ദിവസവും ഓരോ ഭീകര വാർത്ത അറിയാൻ ഇടവരുകയും ചെയ്യുന്നു. കവലകളിലെ രാഷ്ട്രീയ ചേരിത്തിരിവിൻ്റെ മർദ്ദനങ്ങൾ കേട്ട്, ഒരുപിരിധിവരെ ആസ്വദിച്ചും പരിഹസിച്ചും, അത്തരം വാർത്തകൾ സായാഹ്നങ്ങളിലെ നേരം പോക്കായി മാത്രം കണ്ടിരുന്ന ഒരു നാടായിരുന്നു നമ്മുടെ കേരളം. എങ്ങനെ ഇവിടെ വരെ ഇങ്ങനെ എത്തി എന്ന് ഉത്തരം പറയാൻ നൈപുണ്യം ഉള്ളവർ ധാരാളം. എങ്കിലും ...എങ്കിലും, കൂട്ടക്കൊലയും വിദ്ധ്യാർത്ഥികൾക്ക് ഇടയിലെ വിചാരണ കൊലപാതകവും എങ്ങനെ സംവാദിക്കപ്പെടണം എന്ന് അറിയാതെ അന്തിച്ച് നിൽക്കുകയാണ് ഇന്ന് നമ്മൾ എല്ലാവരും. കേരളത്തിൽ സംഭവിക്കുന്ന, നിസ്സാരം എന്ന് കരുതി നമ്മൾ തള്ളി കളയുന്ന ഒരുപാട് വാർത്തകൾ ആഴത്തിൽ മനുഷ്യ മനസ്സുകളിൽ പ്രത്യേകിച്ച് കുട്ടികളിൽ വളർന്ന് വേരൂന്നി മനസ്സാകുന്ന വടുവൃക്ഷങ്ങളുടെ വിചാര മഞ്ചത്തിൽ കയറി എങ്ങോട്ടോ സഞ്ചരിക്കുന്ന സത്യം നമ്മൾക്ക് നേരിട്ട് കാണാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് ഇന്ന് പ്രായഭേദമന്യേ തലമുറ വിടവ് വകവയ്ക്കാതെ കേരളത്തിലെ സമൂഹത്തിൽ ഭീകരത നടപ്പായിക്കൊണ്ടിരിക്കുന്നത്. പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടി മുതൽ എഴുപത് വയസ്സ് കഴിഞ്ഞവർ വരെ ആത്മഹത്യ ചെയ്യുന്നു. അത്തരം വാർത്ത കേട്ട് ഞെട്ടിയിരുന്ന നമ്മൾക്ക് ഇന്ന് അതൊരു സാധാരണ വാർത്തയല്ലേ? കേട്ട്കേൾവി ഇല്ലാതിരുന്നതും, പിന്നീട് വീടുകളുടെ വേലിക്കപ്പുറവും മാത്രം നടന്ന് കൊണ്ടിരുന്ന വെട്ടി കൊലപാതകവും കുത്തി കൊലപാതകവും വീട്ടിനുള്ളിൽ നിന്ന് തന്നെ കേട്ട് തുടങ്ങിയിട്ടും കാലം കുറേ ആയി. ആർക്കൈവുകളായി രേഖപ്പെടുത്തി വയ്ക്കുവാൻ ഇത് ചരിത്ര മുഹൂർത്തങ്ങൾ ഒന്നും അല്ല എന്നോർക്കണം. കുഞ്ഞുങ്ങളെയും മറ്റ് കുടുംബാങ്ങളെയും ബാധ്യതകളിൽ നിന്നെല്ലാം ആദ്യം ഒഴിവാക്കി ഒടുവിൽ സ്വയം രക്ഷപ്പെടുന്ന കൂട്ടക്കുരുതി അഥവാ കൂട്ടക്കൊലപാതകം നാട്ട് നടപ്പായി മാറിക്കഴിഞ്ഞു. മദ്യം മയക്കുമരുന്ന് ഇവയ്ക്കുള്ള പൈസ നൽകേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്ന, ഉത്തരവാദിത്വം ഇല്ലാത്ത മാതാപിതാക്കളെ, ഭാര്യയെ ഒക്കെ തീർക്കുന്നതിനൊപ്പം ഇവയൊക്കെ അകത്ത് എത്തി കഴിഞ്ഞാൽ പിന്നെ ഓർമ്മയുടെ മറവിൽ എന്ന മിഥ്യയായ ധാരണയോടെ ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ വരെ നിഷ്ക്കരുണം ഇല്ലാതാക്കുന്ന സത്വങ്ങൾ. എല്ലാം തുടങ്ങുന്നത് നമ്മളിൽ നിന്ന് തന്നെയാണ് എന്നതാണ് പരമമായ മറ്റൊരു സത്യം. മാത്സര്യം ഒരു വിനയായി തുടങ്ങി വെച്ച സ്കൂൾ കലോത്സവങ്ങൾ. അത്തരം ആപത്കരമായ വിദ്വേഷം കായിക മേഖലയിൽ നിലനിൽക്കാത്തത് ഒരാൾക്ക് മാത്രമേ വിജയം വരിക്കാൻ കഴിയൂ എന്നത് നഗ്നനേത്രം കൊണ്ട് നമ്മൾ ഓരോരുത്തരുടെയും കണ്ണും മനസ്സും മനസ്സിലാക്കുന്നു, പൊരുത്തപ്പെടുന്നു. ഗ്രാമങ്ങളിൽ, നഴ്സറി സ്കൂൾ തലം മുതൽ ലഭിക്കുന്ന നേട്ടങ്ങളും പത്താം ക്ലാസിലെ ഏ പ്ളസ്സിൻ്റെ എണ്ണവും മുതൽ എൻട്രൻസ് പരീക്ഷയിലെ നേട്ടവും പിഎസ്സിക്ക് ലഭിക്കുന്ന റാങ്കും വരെ ഫ്ളക്സ് ബോർഡുകളായി വഴിയോരങ്ങളിൽ വയ്ക്കുന്ന തരം താഴ്ന്ന പ്രവണതകൾ അത്യന്തം പോത്സാഹിപ്പിക്കുന്ന കേരളീയർ , അതിന് അപ്പുറം ഒരു വര വരച്ച് മാറ്റി നിൽത്തുന്ന ചില മനസ്സുകൾക്ക് പകർന്ന് നൽകുന്നത് വേദനയുടെയും തിരസ്കാരങ്ങളുടെയും തീരാ നോവ് മാത്രമാണെന്ന് അറിഞ്ഞിട്ടും അതൊക്ക് ആസ്വദിച്ച് പോരുന്നു. സ്വന്തം മക്കളെ ഒന്ന് തല്ലാനോ വഴക്ക് പറയാനോ മാത്രമേ ഇന്നേ വരെ മാതാപിതാക്കൾ ഭയന്നിരുന്നുള്ളു. ഇനി അതിനപ്പുറം ഭയക്കണം. വീടിന് അകം സുരക്ഷിതമല്ലാതായിരിക്കുന്നു. പുറത്ത് ഇറങ്ങിയാലോ, തിരിച്ച് വീട്ടിൽ വരാൻ നമ്മൾക്ക് ഉറപ്പില്ലാതാക്കുന്ന ഒരു ഇളം തലമുറയെ നമ്മൾ വാക്ക് കൊണ്ട് കളിയാക്കിയും മറ്റും വളർത്തി കഴിഞ്ഞിരിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളുടെ മാനസിക അവസ്ഥയ്ക്ക് പുല്ല് വില കൽപ്പിക്കാത്ത നമ്മൾ എങ്ങനെയാണ് സമൂഹത്തിലെ മറ്റ് കുട്ടികളെ കരുതുന്നത്? അതിനാൽ ഇനി നമ്മൾ നമ്മുടെ പല പ്രവർത്തികളെയും ഭയക്കണം. വഴിയേ പോകുന്ന ഒരു കുട്ടിയെ വീൺവാക്ക് പറഞ്ഞ് നോവിച്ച് രസിക്കുന്ന ആ പ്രവണതയക്ക് അരുതി വരുത്തണം. കാരണം, അവൻ തിരികെ എത്തുമ്പോൾ, സ്വയം ഇല്ലാതാകുന്നതിന് പകരം തന്നെ കളിയാക്കിയവരെ എങ്ങനെ തീർക്കാം എന്ന് ചിന്തിച്ച് തീരുമാനം എടുത്തിരിക്കും. കളിയാക്കലുകൾ നിസ്സാരമല്ല എന്ന് സ്വയം അനുഭവത്താൽ നമ്മൾ ഓരോർത്തർക്കും അറിയാം. എന്നിട്ടും സമൂഹ മനസാക്ഷി കടുകട്ടിയായി തന്നെ പ്രവർത്തിക്കുന്നു. മയക്ക് മരുന്ന് വിറ്റ് ഒരു കൂട്ടർ സമ്പന്നമാകുമ്പോൾ അത് എങ്ങനെ കേരളത്തിൻ്റെ തീരത്ത് എത്തുന്നു, വിദ്യാലയങ്ങളിൽ വിൽക്കപ്പെടുന്നു എന്നൊന്നും അറിയില്ല എന്ന് നടിക്കുന്നവർ ഇന്ന് രക്ഷപ്പെട്ടേക്കാം. പക്ഷെ നാളെ അവരുടെയും, നിഷ്ക്കളങ്കരായ മറ്റ് പലരുടെയും പടിവാതിൽക്കൽ ഇതെല്ലാം പത്ത് അവതാര രൂപത്തിൽ എത്തും. അന്ന് രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവും കാണാതെ ഉത്തരവാദിത്തപ്പെട്ടവർ ഉൾപ്പെടെ പലരും നിർവികാരതയോടെ മണ്ണോടണയും.
കുഞ്ഞുങ്ങളിൽ മാതാപിതാക്കൾ വളർത്തിയെടുക്കുന്ന മാത്സര്യ ബുദ്ധി അപാരവും അവർണ്ണനീയവും ആണ്. കൗൺസിലിംഗിന് ഹാജരാക്കപ്പെടേണ്ടത് കുഞ്ഞുങ്ങൾ മാത്രല്ല മാതാപിതാക്കളും കൂടിയാണ് എന്ന് നമ്മൾ എല്ലാവർക്കും അറിയാം. എങ്കിലും നമ്മൾ ആരും തന്നെ മാറാൻ തയാറാകുന്നില്ല. നമ്മുടെ ചിന്തകൾ സ്വാഭാവികം ആണെന്നും, ശരിയാണെന്നും, മാറേണ്ടത് നമ്മൾ അല്ല എന്നുമുള്ള ശക്തമായ ഒരു തോന്നൽ സമൂഹത്തിൽ നിലനിൽക്കുന്നു. തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ തെളിയിക്കുക. നമ്മൾ മാറുന്നില്ലെങ്കിൽ നമ്മുടെ നാട്ടിലെ വ്യവസ്ഥകൾ മാറണം. വിദ്യാഭ്യാസ രീതികൾ എന്നേ മാറേണ്ടതായിരുന്നു. വളരെ കുഞ്ഞ് നാളിലെ സ്കൂളിൽ ചേർക്കുന്ന പ്രവണത വളരെ തെറ്റാണ്. കുഞ്ഞ് കാണുന്നത് ഒന്നും മനസ്സിലാക്കുന്നത് രണ്ടും ആണ്. അറിവും അനുഭവവും ഉള്ളവർ പറയുന്നത് കേൾക്കാനും നമ്മൾക്ക് മനസ്സില്ല. ഉള്ളത് ഹുങ്ക് മാത്രം. രാഷ്ട്രീയമായ അടിച്ചേൽപ്പിക്കലുകൾ എന്ന ലേബലുകളിൽ നമ്മൾ എന്തെല്ലാം തള്ളിക്കളയുന്നു, തള്ളി പറയുന്നു. കേരളത്തിൻ്റെ സാമൂഹിക രീതിയും ബോധവും മാറേണ്ടിയിരിക്കുന്നു. ആത്മീയത എന്ന് പറയുന്നത് മത വിശ്വാസത്തിൻ്റെ അടയാളമായി മാത്രം മാറ്റി യുവ മനസ്സുകളിൽ തെറ്റിധാരണ പരത്തി വിശ്വാസങ്ങളും ആചാരങ്ങളും കാലംകൊണ്ട് മാറ്റം വരുത്തേണ്ട കാലപ്പഴക്കങ്ങളായി തെറ്റിധരിപ്പിച്ച് പലതും നടപ്പാക്കാൻ അല്ലെങ്കിൽ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ പഴമയുടെ പ്രൗഢികളൾക്ക് നിറം മങ്ങുന്നു. നമ്മുടെ സംസ്കാരത്തിൻ്റെ നെടുംതൂണകളിൽ ആണ് നമ്മൾ ആണി അടിച്ച് കയറ്റുന്നത്. എന്തിനാണത്? ഭംഗിയായും നിരുപദ്രവപരമായും നിലനിൽക്കുന്നതിനെ എന്തിന് വേട്ടയാടണം? മനുഷ്യ മരണത്തിന് കാരണമായിട്ട് പോലും തമിഴ്നാട് മുഴുവൻ ജല്ലികെട്ടിന് വേണ്ടി നിന്നില്ലേ. നമ്മൾക്ക് വേണ്ടത് പുതിയ മാറ്റങ്ങളാണ്. പൈതൃകങ്ങളെ വൈകൃതമാക്കുന്ന പ്രസംഗങ്ങൾ നടത്തി കൈയ്യടി വാങ്ങുമ്പോൾ ഓർക്കണം മൈക്കിലൂടെ ഇഴഞ്ഞ് നീങ്ങുന്ന അത്തരം വാക്കുകൾക്ക് പിന്നീട് മുളയ്ക്കാനിരിക്കുന്ന മനുഷ്യൻ്റെ അംശത്തിലേക്ക് ഒരു ബ്രഹ്മാസ്ത്രത്തിൻ്റെ വേഗതയിൽ നമ്മുടെ പൈതൃകങ്ങളെ കുറിച്ചുള്ള തെറ്റിധാരണയും അത് വഴി മിഥ്യാബോധവും മാത്രമേ വളർത്താൻ കഴിയൂ എന്ന്. അത്തരം ബ്രഹ്മാസ്ത്രങ്ങൾ ഒളിയമ്പുകൾ അല്ലാതെ തന്നെ ഇന്ന് സമൂഹത്തിൽ പല നാവുകളിൽ നിന്ന് ഉയരുന്നത് അത്യന്തം അപകടകരം ആകുന്നു. ഏത് തരം പ്രവർത്തനത്തിനും സമൂഹത്തോട് ഒരു ധാർമീക ഉത്തരവാദിത്വം ഉണ്ട്. അത് ‘പണ്ഡിത’ സദസ്സ് ആകട്ടെ, അദ്ധ്യാപനം ആകട്ടെ, മാധ്യമ ധർമ്മം ആകട്ടെ. നിങ്ങളിൽ ഉള്ളതിനെ അടിച്ചേൽപ്പിക്കൽ അല്ല ഈ ധർമ്മങ്ങൾ ഒക്കെ അനുശാസിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ നിരുപദ്രവപരമായ വിശ്വാസങ്ങളെ തള്ളിപറയാനും, രാഷ്ട്രീയപരമായ ചേരിതിരിവ് പ്രകടമാക്കാനും ഉള്ള വേദികളായി മാറുന്ന ചർച്ചകൾ. ഇവയൊക്കെ രണ്ട് ദശകങ്ങളായി കേരളത്തിൽ യുവതലമുറയെ സ്വന്തം ധാരണാ വളർച്ചയിൽ നിന്ന് വിലക്കുന്നു എന്നതാണ് സത്യം. ഇത്തരം പ്രവണതകൾ ഒരു സമൂഹത്തിലെ ഒരംഗത്തിൽ നിന്ന് ഉയർന്നാലും അതിൻ്റെ പരിണാമ ഫലം അനുഭവിക്കുന്നത് കേരള സമൂഹം ഒട്ടാകെയാണ് എന്ന് നമ്മൾ കണ്ടും അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുകയാണല്ലോ. ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും നിർമ്മിത ബുദ്ധിയിലും എത്തി നിൽക്കുമ്പോൾ നമ്മളിൽ മാത്രം ബുദ്ധി ഉദിച്ചിട്ട് പോലും ഇല്ല എന്ന് തോന്നി പോകുന്ന രീതിയിലാണ് പലരും പലതും ദിനാടിസ്ഥാനത്തിൽ എഴുന്നെള്ളിക്കുന്നത്. ഉത്സവങ്ങൾ, വർഷത്തിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്നത് എന്ത്കൊണ്ടാണ് എന്ന് ചിന്തിച്ചാൽ തന്നെ മനസ്സിലാകുമല്ലോ മതം എന്നതും മതാചാരം എന്നതും ദൈനംദിനമായി സംവാദിക്കപ്പെടേണ്ട ഒന്നല്ല എന്നത്. തികച്ചും സ്വകാര്യവും എന്നാൽ സമൂഹത്തെ ആകെ ബന്ധിപ്പിക്കുന്നതുമായ വസ്തുത മാത്രമാണ് നമ്മുടെ വിശ്വാസവും പൈതൃകങ്ങളും. അത് മറക്കാനോ പരിഹസിക്കപ്പെടാനോ ഉള്ള കാര്യങ്ങൾ അല്ല എന്നതിന് തെളിവാണ് ഓരോ ദിക്കിലും, ഓരോരോ മാസങ്ങളിലായി വ്യത്യസ്തങ്ങളായി ആചരിക്കപ്പെടുന്നത് തന്നെ എന്ന് സാമാന്യം ചിന്തിച്ചാൽ മനസ്സിലാകും. എല്ലാവരുടെയും സാമീപ്യം ഉൾക്കൊള്ളാനുള്ള പ്രകൃതിദത്തമായ ചിട്ടപ്പെടുത്തലുകളാണ് അത്തരം ക്രമീകരണങ്ങൾ എന്ന് ഓർക്കണം. വൃശ്ചികമാസത്തിൽ തുടങ്ങുന്ന മണ്ഡലക്കാലം വലിയ ഉദാഹരണം. ആഹാരവസ്തുക്കൾ പോലും മതവിശ്വാസങ്ങളിൽ ഉൾപ്പെടുത്തി തിരസ്കരിക്കാനുള്ള ആഹ്വാനം ദുരിതപൂർണ്ണമായ ഒരു മാനസികാവസ്ഥയിലേക്ക് രണ്ട് വശങ്ങളിലും ഉള്ള ജനങ്ങളെയാകെ കൊണ്ടെത്തിക്കും എന്നല്ലാതെ എന്ത് നേട്ടമാണ്? ആ കോട്ടം വരുത്തുന്നത് സമൂഹത്തിന് ആകെ വലിയ ദുരന്തമാണ് എന്നതാണ് പ്രയാസമേറിയ വസ്തുത. സത്യസങ്കൽപ്പത്തെ അതിൻ്റേതായ രീതിയിൽ ഉൾക്കൊള്ളാൻ വിശാലമായ മനസ്സ് തന്നെ വേണം. സർപ്പക്കാവിലും അതിൽ ഇഴഞ്ഞ് നടക്കുന്ന ഉരഗങ്ങളിലും നമ്മുടെ പ്രകൃതിയെ കാക്കാൻ കഴിയുന്ന പരമ സത്യത്തെയാണ് നമ്മൾ കാണേണ്ടന്നത്. കാവുകളുടെ അതേ സ്വഭാവം അല്ലേ കണ്ടൽക്കാടുകൾക്കും. സംരക്ഷണം എന്ന പരമ സത്യമാണ് നമ്മുടെ ഓരോ ആരാധനാലയങ്ങളും നമ്മുടെ മനസ്സിൽ വരച്ചിടുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും കണ്ണിനും മനസ്സിനും ബുദ്ധിക്കും ഇതെല്ലാം ഉൾപ്പെടുന്ന ശരീരത്തിനും നൽകുന്നത് യുക്തിപരമായ ചിന്താശേഷിയാണ്. ആ ശേഷിയെ തച്ചുടച്ച് വാർക്കുമ്പോൾ അതിന് പകരം വയ്ക്കാൻ അത്രയും തന്നെ ശക്തിയുള്ള സങ്കൽപ്പങ്ങൾ നമ്മുടെ /നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. അതില്ലാത്തത് കൊണ്ടാണ് തലമുറകളായി യുവതലമുറ മാറി, യുവതലമുറ മാറി എന്ന് നമ്മൾക്ക് മുറവിളി കൂട്ടേണ്ടി വരുന്നത്. യുവതലമുറ മാറുന്നതിന് പ്രധാന കാരണം ആ തലമുറയ്ക്ക് മുമ്പുള്ളവർക്കും അതേ തലമുറയ്ക്ക് ഒപ്പം നിൽക്കുന്ന തലതിരിഞ്ഞ തലമുറയ്ക്കും വലിയ പങ്കുണ്ടെന്നതും നാം സൗകര്യപൂർവ്വം മറക്കുന്നു. മാറി മറിയുന്ന സാങ്കേതിക വിദ്യകളെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം? അവയെ നേരാവണ്ണം ഉപയോഗപ്പെടുത്തുന്നത് നമ്മുടെ തലമുറയിൽപ്പെട്ട ചെറുപ്പക്കാർ തന്നെയല്ലേ? അത്തരം വളർച്ചയുടെയും കഠിനാദ്ധ്വാനത്തിൻ്റെയും വാർത്തകൾ പകർന്ന് നൽകേണ്ട പ്രൈം ടൈമിൽ ആണ് കേരള സമൂഹം വെട്ടി കൊലയുടെയും ഓൺ ലൈൻ തട്ടിപ്പിൻ്റെയും ഹണി ട്രാപ്പുകളുടെയും പാതിവില തട്ടിപ്പിൻ്റെയും ഇരട്ടിലാഭ തട്ടിപ്പിൻ്റെയും അങ്ങനെ പല പല ഇരകളുടെയും കാര്യം ചർച്ച ചെയ്യേണ്ടി വരുന്നത്. പണം മുഖ്യമാണ്. പക്ഷെ അതിനെ വീട്ടിൽ ഇരുന്ന് എങ്ങനെ ഇരട്ടിയാക്കാം എന്നൊക്കെ ആലോചിക്കുന്നതിന് പകരം മനസ്സ് പക്വമാക്കി വയ്ക്കുന്ന രീതിയിലേക്ക് സമൂഹമനഃസാക്ഷിയെ തിരിച്ച് കൊണ്ട് വരണം. ഓൺ ലൈൻ തട്ടിപ്പിൽ സമ്പാദ്യം നഷ്ട്ടപ്പെടുന്നത് ഒഴിച്ച് ബാക്കി എല്ലാ തട്ടിപ്പുകൾക്കും നമ്മൾ അറിഞ്ഞും ആലോചിച്ചും നിന്ന് കൊടുക്കുന്നവയാണ് . പണ്ടും സമൂഹത്തിൽ സാമ്പത്തികമായി പല തട്ടുകളായി ആയിരുന്നു കേരളീയർ ജീവിച്ചിരുന്നത്. അവിടെ പക്ഷെ സാമ്പത്തിക അന്തരത്തിനും അപ്പുറം സൗഹാർദങ്ങൾ ഉണ്ടായിരുന്നു. സഹവർത്തിത്വം നിലനിന്നിരുന്നു. അണു കുടുംബങ്ങൾ ഉണ്ടായിരുന്നു. ഒറ്റവരി ടെലിഗ്രാമിൽ പോലും സംഭവങ്ങൾ പരസ്പരം കൈമാറിയിരുന്ന കാലം. അത്തരം ഒര തലമുറ കണ്ട് വളർന്ന വ്യക്തി എന്ന നിലയ്ക്ക് ചിലത് താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇത്രയും കണക്റ്റിവിറ്റി ഉള്ള ഈ കാലഘട്ടത്തിൽ സൗഹാർദങ്ങൾ വർദ്ധിച്ച് വരേണ്ട സാഹചര്യങ്ങൾ ഉള്ളപ്പോൾ സാമൂഹിക ബന്ധങ്ങൾ ഏല്ലാതരം അതിര് കഴിഞ്ഞും തരം താഴ്ന്നിരിക്കുന്നു. എന്തിനും ഏതിനും വളർന്ന് വലുതായ സാങ്കേതിക വിദ്യയെ കുറ്റപ്പെടുത്തുന്നത് മ്ളേച്ചകരമാണ്. ഉദാഹരണത്തിന്, ഒരു ആൾമരം, 200 മുതൽ 500 വർഷമാണ് അവയുടെ ആയുസ്സായി കണക്കാക്കപ്പെടുന്നത്. അതിനും അപ്പുറം നീണ്ട് പോയേക്കാം. പക്ഷേ ആ വളർച്ചയ്ക്കും ആയുസ്സിനും പിന്നിൽ മരം വളരുന്ന സാഹചര്യങ്ങൾ, പാരിസ്ഥിതിക ഘടകങ്ങളും മരത്തിൻ്റെ പരിപാലനവും ഉൾപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. മനുഷ്യർ നേരിടുന്ന അതേ സാഹചര്യങ്ങൾ നമ്മൾ ഉൾപ്പെടുന്ന പ്രകൃതിയും നേരിടുന്നു എന്നതാണ് സത്യം. മാറ്റങ്ങൾ നല്ല രീതിയിൽ ഉൾക്കൊള്ളാൻ ആദ്യം വേണ്ടുന്നത് ശ്രേഷ്ഠമായ വ്യവസ്ഥിതിയാണ്. നല്ല ഭരണകർത്താക്കളാണ്. സംസ്കാരവും പൈതൃകവും നിലനിർത്തി കൊണ്ടുള്ള വളർച്ചയാണ് നമ്മൾക്ക് ആവിശ്യം, ആൽമരം പോലെ. വേരിനെ മണ്ണിൽ ശക്തമായി ഒളിപ്പിച്ച് നിർത്തി അന്തസ്സാകുന്ന സത്തിനെ, സത്വത്തെ സംരക്ഷിക്കുക. മാറ്റത്തെ നേരിട്ട് കൊണ്ട് അതിനെ ഉൾകൊള്ളാൻ പഠിപ്പിക്കുക. പരിപാലനവും സംരക്ഷണവും വികസനത്തിന് വേണ്ടുന്ന അത്യാവിശ്യ ഘടകങ്ങളാണ്. അത് ആര് നൽകുന്നു എങ്ങനെ നൽകുന്നു എന്നതിനെ ആശ്രയിച്ചേ ഏത് തലമുറയ്ക്കും വളരാൻ സാധിക്കുകയുള്ളൂ. കേരളത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ളീഷ് മീഡിയത്തിൽ പഠിപ്പിക്കുന്ന രീതി നടപ്പാക്കണം. ആംഗലേയ ഭാഷയുടെ പേരിൽ നമ്മുടെ കുട്ടികൾ മാറ്റി നിർത്തപ്പെടുന്നു എന്നത് കേരളത്തിൽ നടത്തപ്പെടുന്ന തൊഴിൽ മേളകളിൽ നിന്ന് മനസ്സിലാക്കാമെല്ലോ. എല്ലാ കുഞ്ഞുങ്ങളും ഒരു പോലെ വളരട്ടേ. എന്തിൻ്റെ എങ്കിലും കുറവ് കുട്ടികളിൽ, അവർ മുതിർന്ന് കഴിഞ്ഞാലും, അപകർഷത വളർത്തും എന്നത് എല്ലാവർക്കും അറിയാവുന്ന സത്യമാണ്. അപകർഷതാബോധത്തിൽ നിന്നാണ് സ്വയം ഉൾവലിഞ്ഞ് തുടങ്ങുന്നത്. ഒറ്റപ്പെട്ട് പോകുന്നു എന്ന തോന്നൽ വളരുന്നത്. ഓരോ വ്യക്തിയും അവരവരുടെ രീതികളിൽ വളരുവാനും ജോലി കണ്ടെത്താനും ഉള്ള മാർഗ്ഗങ്ങളെ സമൂഹവും സർക്കാരും പ്രോത്സാഹിപ്പിക്കണം. ചിന്തകൾ മാറണം. ചില പഠനങ്ങളോട് മാത്രമുള്ള ആഭിമുഖ്യം ഇന്നും നമ്മളിൽ പലരും നിലനിർത്തുന്നു. അവ നമ്മൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നു. മാതാപിതാക്കളുടെ ഇഷ്ട്ടത്തിന് വഴങ്ങേണ്ടി വരുന്ന മനസ്സുകൾ അതേ പ്ളാറ്റ്ഫോമിൽ നിന്ന് കൊണ്ട് അടിച്ചമർത്തലുകളുടെ കെട്ടഴിച്ച് വിടുമ്പോൾ അതിന് ഇരയാകേണ്ടി വരുന്നത് പാവം മറ്റ് കുട്ടികളാണ്. സമൂഹത്തിൽ അപ്പുറത്തും ഇപ്പുറത്തുമായി നിൽക്കുന്ന രണ്ട് കൂട്ടരും തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നു. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിക്കേണ്ട സാഹചര്യങ്ങൾ ഗൗരവമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരു പ്രധാന കാര്യമായി ചൂണ്ടി കാണിക്കാവുന്ന കാര്യം, അദ്ധ്യാപന മേഖലയിൽ പണ്ട് നിലനിന്നിരുന്ന വിശ്വാസ്യത ഇല്ലാതായിരിക്കുന്നു. മനുഷ്യർ തരം താണപ്പോൾ എല്ലാ മേഖലയിലും ആ സ്വഭാവം പ്രതിഫലിച്ചു. ആരെയും വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റാത്ത അവസ്ഥ. ആ സംശുദ്ധിയും വിശ്വാസതയും തിരിച്ച് പിടിക്കാൻ കർക്കശമായ നിയമങ്ങൾ കൊണ്ട് സാധിക്കും. രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം എല്ലാം നശിപ്പിക്കപ്പെടുന്നു. കുറ്റം ചെയ്തതിനുള്ള ശിക്ഷയ്ക്കോ നല്ലനടപ്പിനോ പകരം ഉദ്ദ്യോഗസ്ഥൻ്റെ സ്ഥലമാറ്റൽ ആണ് പ്രതിവിധി എങ്കിൽ ഇതേ തരത്തിൽ വർഷങ്ങളോളം നമ്മൾക്ക് മുമ്പോട്ട് (പിന്നോട്ട് അല്ല) സഞ്ചരിക്കേണ്ട വരും. കാരണം, കഴിഞ്ഞ കാലവും ഭാവി കാലവും ഭൂതകാലവും എപ്പഴും വ്യത്യസ്തമായിരിക്കും. കായികമേളയ്ക്ക് പങ്കെടുക്കുവാൻ പ്രാപ്തർ ആയവരെ മാത്രമല്ല, എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന തരത്തിൽ കായിക ഇനങ്ങൾ സൃഷ്ടിക്കപ്പെടുകയും വേണം. ക്ഷമതയും താത്പര്യവും ഉള്ള എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കുകയും വേണം എന്ന് പറയുവാനും ആഗ്രഹിക്കുന്നു. കെൽപ്പുള്ള കുട്ടികളെ പഠിത്തതിൻ്റെ പേര് പറഞ്ഞ് കായികമേളയിൽ നിന്ന് വിലക്കി, മാറ്റിനിർത്തി സ്വന്തം കുഞ്ഞുങ്ങളെ മാനസിക വേലിയേറ്റത്തിൻ്റെ അങ്ങേ തലയ്ക്കലിൽ എത്തിക്കുന്നവരെ കുറിച്ച് അറിഞ്ഞിട്ടുള്ളതിനാൽ നിന്നാണ് ഇത്തരം ഒരു ചിന്ത ഉടലെടുക്കുവാനുള്ള കാരണം.
ചഞ്ചലമായ ഓരോ മനസ്സും പല രീതിയിൽ ചിന്തിക്കുന്നു എങ്കിലും അവയ്ക്ക് പ്രാവർത്തികമാക്കാൻ രണ്ട് രീതികളെ ഉള്ളൂ എന്നതാണ് സത്യം. ഒന്നെങ്കിൽ സ്വയം തീരുക അല്ലെങ്കിൽ /അതോടൊപ്പം ഉറ്റവരെ തീർക്കുക. തൻ്റേതല്ലാത്ത കാരണങ്ങളാൽ പഴി കേൾക്കുന്നത്, ഭാരിച്ച ഉത്തരവാദിത്തങ്ങൾ, അടിച്ചേൽപ്പിക്കപ്പെടുന്ന ചുറ്റുപ്പാടുകൾ, അതിനപ്പുറം, ചില കൊള്ളരുതായ്മകൾക്ക് വീടിൻ്റെ അകത്ത് നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും കുട്ടികളെ വഴിതെറ്റിക്കുന്നു. എന്തിനും എതിനും സമൂഹത്തെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവും ഇല്ല. തെറ്റും തെറ്റിദ്ധാരണകളും മറ്റും കാലാകാലങ്ങളായി സമൂഹത്തിൽ നിലനൽക്കുന്നു എങ്കിലും സമൂഹ മനസ്സ് മാറിയിരിക്കുന്നു. പ്രായത്തിൽ കവിഞ്ഞും കുഞ്ഞുങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നതിന് ഒരു മാറ്റം വന്നേ മതിയാകൂ. എങ്കിൽ മാത്രമേ പതിനാറോ പതിനേഴോ വയസ്സ് ആകുന്നതിന് മുമ്പേ ഇളം മനസ്സുകളിൽ ഉത്തരവാദിത്ത ചിന്തകൾ വളരുകയുള്ളൂ. തുടർ വിദ്യാഭ്യാസത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്ത് നൽകുക തന്നെ വേണം. പക്ഷെ എൻട്രൻസ് പരീക്ഷ പാസാകാൻ വരെ കാണിക്കുന്ന ആ ഉത്തരവാദിത്വം പിന്നീട് എങ്ങനെ മാഞ്ഞ് പോകുന്നു എന്ന് അതിശയിപ്പിക്കുന്നതായിരുന്നു 2024 ൽ വെട്ടെറിനറി വിദ്യാർത്ഥി ആയിരുന്ന സിദ്ധാർത്ഥൻ്റെ മരണത്തിന് ഉത്തരവാദികളായവരുടെ ക്രൂര പ്രവർത്തികൾ. ആ പ്രവർത്തികൾ കണ്ടിട്ടും മൗനം പാലിക്കേണ്ടി വന്നവർ. ചുറ്റിനും നിൽക്കുന്നവരെ കളിപ്പാവയുടെ പോലും സ്ഥാനം നൽകാതെ ഭീകരതയിൽ ആഴ്ത്താൻ ഏതാനും മനസ്സുകൾക്ക് സാധിക്കുന്നു എന്നത് അതിശയകരം തന്നെ. അവിടെ നിന്നില്ല. പിന്നെയും ഒരുപ്പാട് കേട്ടു. നഴ്സിംഗ് വിദ്യാർത്ഥികൾ ഏറ്റ ക്രൂര പീഡനങ്ങൾ. പത്താം ക്ളാസിലെ ഫേർവെൽ പാർട്ടി അനന്തരം ( അതും ട്യൂഷൻ സെന്ററിലെ ) പതിനഞ്ച് വയസ്സുള്ള ചിലർ പൈശാചികമായി ചിന്തിച്ച്, പ്രചരിപ്പിച്ച് സൃഷ്ട്ടിച്ചെടുത്ത പതിനഞ്ച് വയസ്സുള്ള ഷഹബാസിൻ്റെ ക്രൂര മരണം. മറ്റൊരിടത്ത് പെൺകുട്ടികൾ വാരിവിതറിയ നായക്കുരണ പൊടിയിൽ നീറിയ ശരീരവും മനസ്സുമായി മല്ലിടേണ്ടി വന്ന മറ്റൊരു പത്താം തരത്തിലെ പെൺകുട്ടി. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ ഇപ്പഴും ഓരോ മനസ്സിലും നിലനിൽക്കുന്നുവോ? എങ്ങനെയാണ് നാം ഇങ്ങനെ മാറിയത്. സാങ്കേതികവിദ്യ സിനിമ എന്നിവയൊക്കെ പഴിചാരാം എങ്കിലും രക്ഷപ്പെട്ട് ഓടുവാൻ ശ്രമിക്കരുത്. പരിഹാരം കാണുക തന്നെ വേണം. മാർഗ്ഗങ്ങൾ തേടി എങ്ങും പോവുകയും വേണ്ട. നമ്മുടെ തന്നെ രാജ്യത്തെയും മറ്റ് സംസ്ഥാനങ്ങളിലെയും മാറ്റവും, വളർച്ചയും പിന്നെ മറ്റ് രാജ്യങ്ങളിലെ വിജയ കുതിപ്പും ഉദാഹരണമാക്കി മുന്നേറാം.
ഈ ലോകം എന്നത് എന്നും നന്മയുടെത് മാത്രമല്ല. പക്ഷെ പരിധിയും കഴിഞ്ഞ്, ഒരു സമൂഹത്തെയാകെ ഭീതിയിൽ ആഴ്ത്തുന്ന സംഭവങ്ങൾ പരമ്പരയാകുന്ന കാഴ്ച്ച അത്ഭുതവും ഭീതിജനകവും തന്നെയാണ്. സമൂഹത്തിന് സംവദിക്കാനും മറ്റും അനേകം കാര്യങ്ങൾ ലോകത്ത് നടക്കുമ്പോൾ എന്നും സന്ധ്യകളിൽ നമ്മൾ കേരളീയർ മാത്രം നാടിനെ ഒന്നാകെ നടുക്കുന്ന വാർത്തകളെ കുറിച്ച് പറഞ്ഞ് പോരടിച്ച് വിലപ്പെട്ട ചിന്താ സമയവും മറ്റും വെറുതെ പോക്കേണ്ടി വരുന്നത് അതൃന്തം സങ്കടകരമാണ്. ഇതിനോടൊപ്പം പറയട്ടെ, കാട്ട് മൃഗങ്ങളുടെ ഭീകരതയിൽ ജനങ്ങൾ അനുഭവിക്കുന്ന ഭീതിജനകമായ അതരീക്ഷവും അവയിൽ നിന്ന് മനുഷ്യൻ ഏറ്റ് വാങ്ങുന്ന ഭീകര മരണങ്ങളും എത്ര ദൂരത്ത് നിന്ന് കേട്ടാലും വിറയലോടല്ലാതെ ഉൾക്കൊള്ളാൻ കഴിയില്ല. ചിലർ നേരിട്ട് അനുഭിവിക്കുന്നു മറ്റുചിലർ മനസ്സ് കൊണ്ടും. രണ്ട് വികാരങ്ങൾ ആകാശവും ഭൂമിയും പോലെ വിഭിന്നങ്ങളാണ്. പക്ഷെ ഒരു സമൂഹമായി കേരളം നിലനിൽക്കുന്ന കാലത്തോളം ആ ദുഃഖങ്ങളുടെ മനോ വ്യാപ്ത്തി മറ്റുള്ളവരിലും ബ്രഹ്മാണ്ഢത്തോളം വലുതായിരിക്കും എന്ന സത്യം തിരിച്ചറിഞ്ഞ് സമൂഹത്തിന് ഒന്നായി വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.

Published on March 08, 2025 05:01
No comments have been added yet.