തിരമാല പോലെ വൃശ്ചികകാറ്റ്,
വൃശ്ചികകാറ്റിൻ രുദ്രഭാവത്തിൽ,
പ്രണയം ഒളിപ്പിച്ചവൾ നൃത്തം ചെയ്യുന്നു.
കാറ്റിനു രുദ്രഭാവമെങ്കിലും ഒളിപ്പിക്കാൻ കഴിയാത്ത,
ലജ്ജാഭരിതമാം കണ്ണുകൾ ആനന്ദ നൃത്തം ചെയ്യുന്നു.
തേക്കിൻ മരവാതിൽ തടയുന്നു വൃശ്ചികകാറ്റിനെ,
താക്കോൽ പഴുതിലൂടെയാണെങ്കിലും,
വീശി തണുപ്പിക്കും എൻ ഹൃദയത്തെ
ഉണർത്തുന്നു എന്നിലെ പ്രണയ സംഗീതത്തെ.
Published on
December 08, 2014 10:04
•
Tags:
poem