നിശബ്ദമായി ഒഴുകും പുഴയായിരുന്നു.
ജന്മാന്തരങ്ങളുടെ കാത്തിരിപ്പിൻ ഒടുവിൽ,
അവൾ കണ്ടെത്തിയ പ്രണയം
നിശബ്ദതയെ ഭേദിച്ചവന്റെ ശബ്ദമായിരുന്നു.
അവന്റെ ശബ്ദഘോഷത്തിൽ, മതിമറന്നവൾ ആഘോഷിച്ചു
പേമാരിയായ് ഇടിമിന്നലായ്
രൗദ്ര ഭാവത്തിൻ ആഘോഷമായ്
പിന്നെ കവിതായ്, കഥയായ്, വേദനയായ്
രോദനമായ്, പൊട്ടികരച്ചിലായി...
അവസാനം ശാന്തമായി....പിന്നെയും ഒഴുകുന്ന പുഴ...
Published on
December 08, 2014 10:07
•
Tags:
poem