“ആര് ആരെ ആദ്യം വീഴ്ത്തുന്നു എന്നതായിരുന്നു കാര്യം. വധത്തിന്റെ ന്യായവും അന്യായവും ക്ഷത്രിയര്‍ അന്വേഷിക്കേണ്ടതില്ല. യുദ്ധത്തില്‍ കൊല്ലുന്നത് ധര്‍മ്മം. മരിച്ചാലും പുണ്യം. ആദ്യത്തെ കൊലയുടെ ചോരപ്പാടുകള്‍ കഴുകി തനിയെ നിന്നപ്പോള്‍ ജേതാവിന്റെ അഹങ്കാരമായിരുന്നില്ല മനസ്സില്‍. വ്യക്തമല്ലാത്ത ഒരസ്വസ്ഥത അത്തിക്കായ്ക്കകത്തെ മക്ഷിക പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു.”
― രണ്ടാമൂഴം | Randamoozham
― രണ്ടാമൂഴം | Randamoozham
“നിങ്ങളൊരുമിച്ചു നിന്നാൽ ഹസ്തിനപുരത്തിന് കപ്പം തന്ന് കാൽ വണങ്ങാത്ത ഒരു രാജാവും ലോകത്തിലുണ്ടാവില്ല. അതേതെങ്കിലും ആചാര്യൻ നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ?............ശവം വീണു കാണാൻ കൊതിക്കുന്ന കൂളികൾ പല വേഷത്തിൽ ഈ കൊട്ടാരത്തിൽ കയറിയിറങ്ങുന്നുണ്ട്. ജ്യോതിഷക്കാരായിട്ടും ഋഷിമാരായിട്ടും. നിങ്ങൾ ഒരുമ്മിച്ചു കഴിയേണ്ടവരാണ്. അതു മാത്രം അവർ പറഞ്ഞുതരില്ല...(ഗാന്ധാരി )”
― രണ്ടാമൂഴം | Randamoozham
― രണ്ടാമൂഴം | Randamoozham
“ആചാര്യന്മാര് സ്ത്രീശരീരത്തിനു പാഠഭേദങ്ങള്‍ പറയണമെന്ന് തോന്നിയ മുഹൂര്‍ത്തം. ഈ അഗ്നിക്ക് ഏഴല്ല ജ്വാലകള്‍, എഴുപത്. എഴുപതല്ല അയുതം. ഹോതാവ് ദ്രവ്യവും ഹോത്രവും ചാരവുമായി മാറാന്‍ ഇവിടെ കൊതിക്കുന്നു.”
― രണ്ടാമൂഴം | Randamoozham
― രണ്ടാമൂഴം | Randamoozham
“ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്.”
― രണ്ടാമൂഴം | Randamoozham
― രണ്ടാമൂഴം | Randamoozham
“ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്രങ്ങള്‍, വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടില്ല.എന്റെ അമ്മയെ!”
― രണ്ടാമൂഴം | Randamoozham
― രണ്ടാമൂഴം | Randamoozham
Kerala Reader's Club
— 898 members
— last activity Aug 10, 2025 08:31PM
മലയാളം പുസ്തകപ്രേമികള്‍ക്കായി ഒരു ഗ്രൂപ്പ്. ദയവായി വായനാനുഭവങ്ങള്‍ ഷെയര്‍ ചെയ്യുക. പുസ്തകങ്ങള്‍ വഴി നല്ല സൌഹൃദങ്ങള്‍ ഉണ്ടാകട്ടെ ...
Nithin’s 2025 Year in Books
Take a look at Nithin’s Year in Books, including some fun facts about their reading.
More friends…
Favorite Genres
Polls voted on by Nithin
Lists liked by Nithin



































